ഗുജറാത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ മണിക്കൂറുകള്‍ക്കകം മന്ത്രിയായി
ഗാന്ധിനഗര്‍: ഗുജറാത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയുടെ മന്ത്രിയായി. അഞ്ചു തവണ കോണ്‍ഗ്രസ് എം.എല്‍.എയും ഒരു തവണ എം.പിയുമായ കുവാര്‍ജി ബവാലിയയാണ് ബി.ജെ.പിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഗുജറാത്തിലെ പ്രബല സമുദായമായ കോലി നേതാവ് കൂടിയായ ബവാലിയ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്
നേതാക്കളില്‍ ഒരാളായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ പ്രതിപക്ഷ നേതാവ് പദവിക്കായി അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഇടപെട്ട് പരേഷ് ധനാനിക്ക് പദവി നല്‍കുകയായിരുന്നു. ഇതോടെ അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഴുവന്‍ സീറ്റുകള്‍ നേടുമെന്നും ഇതൊരു തുടക്കം മാത്രമാണിതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു.
അതേസമയം, ബവാലിയയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് ഗുജറാത്ത് പി.സി.സി അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. സൗരാഷ്ട്രയിലെ ജനങ്ങളോട് ബവാലിയ മറുപടി പറയണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."