മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലേബര്‍ ക്യാംപുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
മലപ്പുറം: ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന വീടുകളും ക്വാര്‍ട്ടേഴ്‌സുകളും അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇത്തരം ക്യാംപുകള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
രണ്ടോ മൂന്നോ ആളുകള്‍ക്കു താമസിക്കാന്‍ സൗകര്യമുള്ളിടത്തു പത്തിലേറെ ആളുകള്‍ താസിക്കുന്നുവെന്ന പരാതികള്‍ പരിഗണിച്ചാണ് നടപടി. സംസ്ഥാനം നിര്‍മാര്‍ജനം ചെയ്ത പല രോഗങ്ങളും ഇത്തരക്കാരുടെ വാസസ്ഥലത്തില്‍നിന്നു പടരുന്നതായും ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. ഇത്തരം ക്യാംപുകളില്‍ ഇടയ്ക്കിടെ പരിശോധന വേണം. കുടിവെള്ള ടാങ്കുകള്‍, മാലിന്യ നിക്ഷേപ സൗകര്യങ്ങള്‍,എന്നിവ പരിശോധിക്കണം. ക്ലോറിനേഷന്‍ നടത്തണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടന്നതിനു നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
മുനിസിപ്പാലിറ്റിയിലെ ആരോഗ്യ ജീവനക്കാര്‍ എല്ലാ ദിവസവും നിര്‍ബന്ധമായും ഓഫിസുകളില്‍ യൂനിഫോം ധരിച്ച് എത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതു മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഉറപ്പാക്കണം. മുനിസിപ്പാലിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ 23നു കലക്ടറേറ്റില്‍ വീണ്ടും യോഗം ചേരും. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. രാജു, മുനിസിപ്പല്‍ അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."