ജില്ലയില്‍ മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു
കണ്ണൂര്‍: കടുത്തവേനലില്‍ ജില്ലയില്‍ മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു. ചുമട്ട് തൊഴിലാളിയായ തലശ്ശേരി മട്ടാമ്പ്രം കസ്റ്റംസ് റോഡിലെ ആബിദാ മന്‍സിലില്‍ കെ.എന്‍ ഹാഷിമിനാണ് (62) ജോലിക്കിടെ ദേഹത്തും കൈക്കും പൊള്ളലേറ്റത്. ഇയാളെ തലശ്ശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ചുമട്ടു ജോലിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ വീണ്ടും ജോലിക്കെത്തിയപ്പോഴാണു ദേഹമാസകലം ചുട്ടുപഴുക്കുന്നതു പോലെ അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തത്. വയറിനും കൈക്കും ചുവന്ന കലയുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ രൂക്ഷമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. പരിശോധനയ്ക്കു ശേഷം സൂര്യാതപമേറ്റതാണെന്നു ഡോക്ടര്‍ സ്ഥിരീകരിച്ചു.
രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിലെ വാദ്യജീവനക്കാരന് എരമത്തെ കെ.വി രാജേഷി (35) നും സൂര്യാതപമേറ്റു. യുവാവിന്റെ കഴുത്തിന് താഴെയായി കറുത്ത് പൊള്ളിയ നിലയിലാണ്. ക്ഷേത്ര ജീവനക്കാരനായ യുവാവ് ഷര്‍ട്ട് ഇടാതെ ജോലി ചെയ്യുന്നതിനിടയിലാണ് സൂര്യാതപമേറ്റത്. രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിക്ക് സൂര്യാതപമേറ്റു. ഞാറ്റുവയലിലെ മീരാഷാന് (45) ആണ് ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തുനിന്ന് സൂര്യാതപമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."