HOME
DETAILS
MAL
സഹ. ബാങ്കുകള്‍ പിരിച്ചുവിടല്‍: സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്
backup
April 19 2017 | 00:04 AM
കൊച്ചി: സഹകരണ ഓര്‍ഡിനന്‍സിനെതിരായ ഹരജികളില്‍ സര്‍ക്കാരിനു നോട്ടിസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചു വിടാനുള്ള ഓര്‍ഡിനന്‍സിനെതിരേ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണനും അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമടക്കം നിരവധി പേര് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണ സമിതികള്‍ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേല്‍ക്കുന്നത് തടയണമെന്നും നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ചുമതല തിരിച്ചു നല്‍കണമെന്നുമാണ് ഹരജികളിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."