HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയപ്പകയെന്ന്: റെയ്ഡിനെതിരേ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ
backup
March 28 2019 | 15:03 PM
ബെംഗളൂരു: കര്‍ണാടകത്തില്‍ ദേവഗൗഡയുടെ അടുത്ത അനുയായികളുടെയും ജെഡിഎസ് നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. എന്നാല്‍ റെയ്ഡ് തുടരുന്നതിനിടെ പ്രതിഷേധവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ധര്‍ണയുമായി രംഗത്തെത്തി.
നിയമസഭ മന്ദിരത്തിനു മുന്നിലാണ് കുമാരസ്വാമിയും മന്ത്രിമാരും പ്രതിഷേധവുമായി ധര്‍ണയിരിക്കുന്നത്. ഇന്നലെ രാത്രി തന്നെ മുന്നൂറോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണാടകത്തിലേക്ക് വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപ്പകയുടെ പേരില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ റെയ്ഡുകള്‍ ആരംഭിച്ചത്. ഇതിനെതിരേയാണ് പ്രതിഷേധ സമരം തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."