ഗതാഗത നിയമലംഘനത്തിന് പിഴയും നിയമനടപടികളും ഇനി തത്സമയം, പി.ഒ.എസുമായി ഉദ്യോഗസ്ഥര്‍ നിരത്തിലിറങ്ങും
കോട്ടയം: നിയമലംഘനങ്ങളുടെ പിഴയും നിയമനടപടികളും തത്സമയം നടപ്പാക്കാന്‍ സംവിധാനം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്.
നിയമലംഘനങ്ങളുടെ പിഴ തത്സമയം ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ സ്‌ക്വാഡുകള്‍ക്ക് പോയിന്റ് ഓഫ് സെയില്‍സ് (പി.ഒ.എസ്) മെഷീനുകള്‍ നല്‍കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ഓണ്‍ലൈനില്‍ പണം സ്വീകരിക്കാന്‍ കഴിയുന്ന കാര്‍ഡ് സൈ്വപ്പിങ് മെഷീനുകളാണ് പരിശോധനാ സ്‌ക്വാഡുകള്‍ക്ക് കൈമാറിയത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കണ്ട പദ്ധതിയാണ് സംസ്ഥാനത്തൊട്ടാകെ പ്രാവര്‍ത്തികമാക്കുന്നത്. സംസ്ഥാനത്തൊട്ടാകെ രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി നടപ്പാക്കിത്തുടങ്ങും. 600 പി.ഒ.എസ് മെഷീനുകളാണ് വിതരണം ചെയ്യുന്നത്.
നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കോടതിയെ അറിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടുകളും ഓണ്‍ലൈനിലേക്ക് മാറുകയാണ്. ഇ-ചലാന്‍ സോഫ്റ്റ് വെയറാണ് ഇതിനുപയോഗിക്കുന്നത്.
വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന്‍ സാരഥി സോഫ്റ്റ് വെയറുമായി ചേര്‍ന്നാണ് ഇ-ചലാന്‍ നടപ്പാക്കുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, പി.ഒ.എസ് എന്നിവ ഉപയോഗിച്ച് പരിശോധനാ റിപ്പോര്‍ട്ടുകള്‍ തയാറാക്കാം.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. അതിന് തയാറല്ലെങ്കില്‍ പരിശോധന റിപ്പോര്‍ട്ട് വാഹന്‍- സാരഥി വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യും. ഓണ്‍ലൈനില്‍ പിഴ അടയ്ക്കാതെ പിന്നീട് തുടര്‍ സേവനങ്ങള്‍ ലഭിക്കില്ല.നിലവില്‍ ഉദ്യോഗസ്ഥര്‍ എഴുതി തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഓഫിസ് ജീവനക്കാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. പിഴ അടയ്ക്കാനുള്ള നോട്ടിസ് തയാറാക്കി അയക്കേണ്ട ചുമതല ഓഫിസ് ജീവനക്കാര്‍ക്കായിരുന്നു. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടും പ്രതികരിക്കാതെ വന്നാല്‍ കേസ് കോടതിക്കു കൈമാറും. ഏറെ സങ്കീര്‍ണമായിരുന്ന ഓഫിസ് നടപടികള്‍ കാലതാമസത്തിനും ഇടയാക്കിയിരുന്നു. ഇ-ചലാന്‍ സംവിധാനത്തോടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനിലേക്ക് മാറും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകും.കൈയില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍.ടി ഓഫിസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കും വീട്ടില്‍ ഇരുന്ന് ചെയ്യാന്‍ കഴിയും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഏകോപിപ്പിക്കുന്ന വെബ്‌പോര്‍ട്ടലാണ് ''പരിവാഹന്‍'' ( വേേു:െുമൃശ്മവമി.ഴീ്.ശി). മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഇനി മുതല്‍ ഉപയോഗിക്കേണ്ടത് ഈ വെബ്‌സൈറ്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."