സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 32 ബസ്സുകള്‍ പിടികൂടി
ബസുകള്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നത്
ഫിറ്റ്നസ് ടെസ്റ്റിനു വേണ്ടി മാത്രം
പരിശോധന പുന്നാട് അപകടത്തിന്റെ പശ്ചാത്തലത്തില്‍
തളിപ്പറമ്പ്: ഇരിട്ടി ബസ്സപകടത്തിന്റെ പാശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കിയ 32 ബസ്സുകള്‍ പിടികൂടി. എം.വി.ഐ ജെ.എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 46 ബസ്സുകളില്‍ നടത്തിയ പരിശോധനയിലാണ് 32എണ്ണവും സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍ കണ്ടെത്തിയത്. ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാകുന്ന ബസ്സുകളില്‍ സ്പീഡ് ഗവര്‍ണര്‍ പരിശോധന കര്‍ശനമാണ്. ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ബസ്സുകളുടെ സ്പീഡ് ലിമിറ്റായ 60ല്‍ സ്പീഡ് ബ്രേക്കാകണം. വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍മാര്‍ ഈ ഉപകരണത്തിന്റെ പ്രവര്‍ത്തന ക്ഷമത റോഡില്‍ വാഹനമോടിച്ച് പരിശോധിച്ച് ഉറപ്പു വരുത്താറാണ് പതിവ്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ഇവ വിച്ഛേദിക്കുന്നത് വ്യാപകമായിരിക്കുകയാണെന്ന് പരാതിയുണ്ട്. ഇങ്ങനെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പെടുന്നവയില്‍ ഭൂരിഭാഗവും എന്നും കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത ബസ്സുകളില്‍ സ്പീഡ്ഗവര്‍ണര്‍ പുനസ്ഥാപിച്ച ശേഷം തുടര്‍പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ പിടികൂടിയാല്‍ ഓരോ ബസ്സിനും 5000 രൂപ വീതം പിഴ ചുമത്തുമെന്ന് എം.വി.ഐ പറഞ്ഞു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."