HOME
DETAILS
MAL
മകളെ പീഡിപ്പിച്ചെന്ന ആരോപണം: മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനെ കുറ്റവിമുക്തനാക്കി
backup
April 19 2017 | 21:04 PM
ബംഗളൂരു: മൂന്നര വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനെ കോടതി കുറ്റവിമുക്തനാക്കി. മുന്‍ ഭാര്യ സുജ ജോണ്‍ നല്കിയ പാരാതിയിലാണ് ഫ്രഞ്ച് നയതന്ത്രജ്ഞനായിരുന്ന പാസ്കല്‍ മസൂരിയറിനെതിരേ കേസെടുത്തിരുന്നത്.
വിചാരണക്കിടയില്‍ കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് ബംഗളൂരു കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്.
മകളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് സുജ ജോണ്‍ 2012 ജൂണിലായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ ആരോപണത്തിന് മതിയായ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മസൂരിയറിനെ കോടതി വെറുതെ വിട്ടത്.
മകളെ തന്നില്‍ നിന്ന് അകറ്റാനായി ഉണ്ടാക്കിയ കെട്ടുകഥയാണിതെന്നും കേസുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ നിന്ന് തന്നെ അകറ്റാനുമുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും മസൂരിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."