HOME
DETAILS
MAL
മദ്യലഹരിയില്‍ യുവതി ജനല്‍ച്ചില്ല് ഇടിച്ചുതകര്‍ത്തു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
backup
June 17 2020 | 03:06 AM
ബെയ്ജിങ്: മദ്യലഹരിയില്‍ യുവതി ജനല്‍ചില്ല് ഇടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ചൈനയിലെ സൈനിങ്ങില്‍നിന്നും യാന്‍ചെങ്ങിലേക്ക് സര്‍വിസ് നടത്തിയ ആഭ്യന്തര വിമാനക്കമ്പനിയായ ലൂങ് എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു യുവതിയുടെ പരാക്രമം. ലി എന്നു പേരുള്ള 29കാരിയാണ് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയത്.
പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകന്‍ ഉപേക്ഷിച്ചുപോയതില്‍ കടുത്ത നിരാശയിലായിരുന്ന ഇവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് അമിതമായി മദ്യപിച്ചിരുന്നു. കൂടാതെ വിമാനത്തിനുള്ളിലിരുന്ന് കരയുകയും ചെയ്തു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അടങ്ങിയില്ലെന്ന് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പിന്നീട് പ്രകോപിതയായ ഇവര്‍ ജനല്‍ചില്ലില്‍ തുടര്‍ച്ചയായി ഇടിച്ചതിനെത്തുടര്‍ന്ന് ചില്ല് പൊട്ടുകയായിരുന്നു.
ഈ സമയം 30,000 അടി ഉയരത്തിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് അടിയന്തര ലാന്‍ഡിങ് നിര്‍ദേശം നല്‍കി. വിമാനം പുറപ്പെട്ട് അഞ്ചുമണിക്കൂര്‍ നീണ്ട യാത്രയുടെ പാതിവഴിയിലാണ് സെങ്ഷുവിലെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."