HOME
DETAILS

കേന്ദ്ര, കേരള സർക്കാരുകൾക്കെതിരെ കെഎംസിസി ദമാം പാലക്കാട്‌ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു

  
backup
June 18 2020 | 03:06 AM

kmcc-palakkad-dstrict-committee-statement

    ദമാം: പ്രവാസികളോട് കേരള സർക്കാരും കേന്ദ്ര സർക്കാരും കാണിക്കുന്ന അനീതിക്കെതിരെ പാലക്കാട് ജില്ലാ കെഎംസിസി ശക്‌തമായി അപലപിച്ചു. കേന്ദ്ര സർക്കാർ ആശക്കൊത്തു നീങ്ങുന്ന കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം അഭിപ്രായപ്പെട്ടു. അസുഖമുള്ളവർക്ക് പോലും കൊവിഡ് ടെസ്റ്റ് ചെയ്യാൻ പ്രയാസപ്പെടുന്ന സഊദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവര്ക്കും 48 മണിക്കൂറുകൾക്കുള്ളിൽ ഇത്തരത്തിൽ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിസൾട്ട് ഉണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കാവൂ എന്നുള്ള കേരള സർക്കാരിന്റെ ഈ തീരുമാനം അപ്രായോഗികവും പ്രവാസികളോടുള്ള കൊടും ക്രൂരതയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

    ജോലി നഷ്ടപ്പെട്ടു നിത്യ ജീവിതത്തിനു പോലും പ്രയാസപ്പെടുന്ന വരും പലവിധ അസുഖത്തിൽ ബുദ്ധിമുട്ടുന്നവരുടെയും എത്രയും വേഗം നാടണയുക എന്ന സ്വപ്നനമാണ് സർക്കാരിന്റെ ഈ തീരുമാനത്തോടെ തിരിച്ചടിയായിരിക്കുന്നത്. അത്‌കൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ ഈ തീരുമാനം പിൻവലിച്ച് പ്രവാസികൾക്ക് നീതി ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

     ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ബഷീർ ബാഖവി അദ്യക്ഷത വഹിച്ചു ആക്റ്റിങ് സെക്രട്ടറി റാഫി പട്ടാമ്പി സ്വഗതവും ശരീഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു. അഷ്‌റഫ് ആളത്ത്, ഖാലിദ് തെങ്കര, ഇക്ബാൽ കുമരനെല്ലൂർ, സഗീർ അഹമ്മദ്, ഷബീർ അമ്പടത്ത്, കരീം സാഹിബ്, ഖാജ മൊയ്‌നുദ്ദിൻ, ശിഹാബ് കപ്പൂർ, ഇബ്രാഹിം ഫൈസി, ഹംസ താഹിർ, നൗഷാദ് പട്ടാമ്പി, തുടങ്ങിയവർ പങ്കെടുത്തു അനസ് പട്ടാമ്പി പ്രമേയം അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago