മരിയാപുരം സര്‍ക്കാര്‍ ഐ.ടി.ഐ രാജ്യാന്തര നിലവാരത്തിലേക്ക്
നെടുമങ്ങാട്: മരിയാപുരം ഐ.ടി.ഐ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ മൂന്നുനില കെട്ടിട സമുച്ചയം, മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ഗ്യാരേജ്, ഫര്‍ണിച്ചര്‍ പ്രൊഡക്ഷന്‍ യൂനിറ്റ് എന്നിവ നിര്‍മിച്ചു. അത്യാധുനിക ക്ലാസ് മുറികളടക്കം ഒരുക്കിക്കഴിഞ്ഞു.
സംസ്ഥാനത്തെ ഐ.ടി.ഐകളില്‍ പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാംസ്ഥാനത്തുള്ള മരിയാപുരം ഐ.ടി.ഐയില്‍ സര്‍വെയര്‍, മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍, കാര്‍പെന്റര്‍ ട്രേഡുകളിലായി 100 വിദ്യാര്‍ഥികളാണുള്ളത്. 60 പേര്‍ക്ക് താമസിക്കാവുന്ന മൂന്നുനില ഹോസ്റ്റലുണ്ട്. ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. പുതുതായി പണികഴിപ്പിച്ച ഫര്‍ണിച്ചര്‍ പ്രൊഡക്ഷന്‍ യൂനിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇവിടെനിന്നുള്ള ഫര്‍ണിച്ചറുകള്‍ക്ക് മികച്ച വിപണി കണ്ടെത്താനാവുമെന്ന് പ്രിന്‍സിപ്പല്‍ കെ.സി സുകു പറഞ്ഞു.
ടാറ്റാ മോട്ടോഴ്‌സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണറായാണ് എം.എം.വി ട്രേഡ്് പ്രവര്‍ത്തിക്കുന്നത്. പഠനത്തോടൊപ്പം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവിങ് പരിശീലനവും നല്‍കുന്നു. ഐ.ടി.ഐയുടെ കീഴില്‍ പുറത്തു നിന്നുള്ളവര്‍ക്കു കൂടി ഡ്രൈവിങ് പരിശീലനം നല്‍കാന്‍ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കാനുള്ള ഒരുക്കം തുടങ്ങി. വാഹനത്തിന്റെ അനുബന്ധ ഭാഗങ്ങള്‍ പരിചയപ്പെടുത്തുക, അറ്റകുറ്റപ്പണികള്‍ പരിശീലിപ്പിക്കുക എന്നിവയും ഡ്രൈവിങ് ക്ലാസിന്റെ ഭാഗമായുണ്ടാവും. പഠനത്തിന്റെ ഭാഗമായി ടാറ്റാ വാഹന നിര്‍മാണ പ്ലാന്റ് സന്ദര്‍ശിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന പട്ടികജാതി വര്‍ഗപിന്നാക്കക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനാകും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മുഖ്യാതിഥിയാകും. ചെങ്കല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഐ.ടി.ഐ ക്യാംപസില്‍ പച്ചക്കറി തൈ നടീല്‍, ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ബി ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജ, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എസ്.കെ ബെന്‍ഡാര്‍വിന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ത്രേസ്യ സില്‍വസ്റ്റര്‍, പട്ടികജാതി വികസന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി. ശ്രീകുമാര്‍, ടാറ്റാ മോട്ടോര്‍സ് ഐ.എം.സി ചെയര്‍മാന്‍ പി. പ്രദീപ് ചന്ദ്രന്‍, കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. സന്തോഷ് കുമാര്‍, പാറശാല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍.എസ് ജയറാണി, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എസ്. രാജേഷ്, പഞ്ചായത്തംഗങ്ങള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."