റോഡരികിലെ മരം അപകട ഭീഷണി ഉയര്‍ത്തുന്നു
പെരുവള്ളൂര്‍: പടിക്കല്‍-കരുവാന്‍കല്ല് റോഡില്‍ ഉങ്ങുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ റോഡരികിലെ വളവില്‍ മരം അപകട ഭീഷണി ഉയര്‍ത്തുന്നു. കൂറ്റന്‍ മരത്തിന്റെ ശിഖരം റോഡിലേക്ക് പടര്‍ന്നു നില്‍ക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. വലിയ വാഹനങ്ങള്‍ മരത്തില്‍ ഉരസുന്നത് ഇവിടെ പതിവാണ്. എല്‍.പി.ജി ഗ്യാസുമായി പോകുന്ന വലിയ ടാങ്കര്‍ ലോറികളും ലോറികളില്‍ ഉയരത്തില്‍ ചരക്കുകള്‍ കയറ്റി പോകുമ്പോഴും മരത്തില്‍ തട്ടുന്നതാണ് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നത്. ഇവിടെയടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കും രണ്ട് മദ്‌റസകളിലേക്കുമായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഇതു വഴി യാത്ര ചെയ്യുന്നത്.
ഇവിടെ റോഡ് വീതി കൂട്ടി നവീകരണ പ്രവൃത്തി നടത്തുമ്പോള്‍ റോഡരികിലെ നിരവധ മരങ്ങള്‍ മുറച്ചു മാറ്റിയെങ്കിലും ഏറെ അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ച് മാറ്റാതിരുന്നതാണ് ദുരിതത്തിന് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."