ഗുജറാത്തില്‍ സാമുദായിക സംഘര്‍ഷം; ആറു പേര്‍ക്ക് പരുക്ക്, 15 പേര്‍ പിടിയില്‍
അഹമദാബാദ്: ഗുജറാത്തിലെ അഹമദാബാദില്‍ രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. അഹമദാബാദിലെ വിരാംഗ്രാമിലെ ഭാത്തിപുരയില്‍ ഞായറാഴ്ച്ചയാണ് സംഭവം. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ എല്ലൊടിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസന്റേതാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 15 പേര്‍ പൊലിസ് പിടിയിലായിട്ടുണ്ട്.
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമെന്നാണെന്നും സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒരു മതവിഭാഗത്തിന്റെ ശ്മശാനത്തിന്റെ മതിലില്‍ മറ്റേ മതവിഭാഗക്കാരായ സ്ത്രീകള്‍ തുണി അലക്കി ഉണക്കാനിടുന്നത് എതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പൊലിസ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കല്ലുകളും വടികളുമായി ഇരുവിഭാഗങ്ങള്‍ പരസ്പരം ആക്രമിക്കുകയായിരുന്നു.സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘത്തിനു നേരെയും ആക്രമണമുണ്ടായി.
കലാപശ്രമം, കൊലപാതകശ്രമം, പൊലിസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് എഫ്.ഐ.ആര്‍ എഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."