ട്രെയിന്‍ ഗതാഗതത്തില്‍ ക്രമീകരണം
തിരുവനന്തപുരം: ചെന്നൈ ഡിവിഷനിലെ ആരക്കോണം റൂട്ടില്‍ നിര്‍മാണ ജോലി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി. ഈ മാസം അഞ്ചിനും ഒന്‍പതിനും ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 22207 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എ.സി എക്‌സ്പ്രസും ഏഴിനും പത്തിനും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന 22208 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ എ.സി എക്‌സ്പ്രസും പൂര്‍ണമായും റദ്ദാക്കി.
ആറിനും 13നും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 12698 തിരുവനന്തപുരം-ചെെൈന്ന സെന്‍ട്രല്‍ എക്‌സ്പ്രസ് ജോലാര്‍പേട്ടയില്‍ യാത്ര അവസാനിപ്പിക്കും. ഏഴിനും 14നുമുള്ള 12697 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് 6.20ന് ജോലാര്‍പേട്ടയില്‍ നിന്നായിരിക്കും യാത്ര പുറപ്പെടുന്നത്. 13നുള്ള 22877 ഹൗറ-എറണാകുളം അന്ത്യോദയാ എക്‌സ്പ്രസ് അരമണിക്കൂര്‍ പിടിച്ചിടും. 14നുള്ള 12695 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകി വൈകിട്ട് 7.25നായിരിക്കും യാത്ര പുറപ്പെടുക.
ഈ മാസം അഞ്ചിനുള്ള 18568 കൊല്ലം-വിശാഖപട്ടണം വീക്ക്‌ലി എക്‌സ്പ്രസ് കാട്പാഡി, വില്ലുപുരം, ചെന്നൈ എഗ്മോര്‍, ഗുഡൂര്‍ വഴി തിരിച്ചുവിടുന്നതിനാല്‍ ഗുഡൂര്‍ ജങ്ഷനില്‍ സ്‌റ്റോപ്പുണ്ടായിരിക്കില്ല.
ഏഴാം തിയതിയുള്ള 12690 നാഗര്‍കോവില്‍-ചെന്നൈ സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസ് തിരുച്ചിറപ്പള്ളി, വില്ലുപുരം, ചെന്നൈ എഗ്മോര്‍ വഴി തിരിച്ചുവിടുന്നതിനാല്‍ സേലം, ജോലാര്‍പേട്ട, കാഠ്പാഡി, ആരക്കോണം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകില്ല.
എട്ടിനുള്ള 22815 ബിലാസ്പൂര്‍-എറണാകുളം വീക്ക്‌ലി എക്‌സ്പ്രസ് ഗുഡൂര്‍, ചെന്നൈ ബീച്ച്, ചെന്നൈ എഗ്മോര്‍, വില്ലുപുരം, സേലം വഴി തിരിച്ചുവിടുന്നതിനാല്‍ റെനിഗുണ്ട, കാഠ്പാഡി, ജോലാര്‍പേട്ട എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകില്ല.
ഈ മാസം ഒന്‍പതിനുള്ള 22878 എറണാകുളം-ഹൗറ അന്ത്യോദയ എക്‌സ്പ്രസ് കാഠ്പാഡി, വില്ലുപുരം, ചെന്നൈ എഗ്മോര്‍, ഗുഡൂര്‍ വഴി തിരിച്ചുവിടുന്നതിനാല്‍ റെനിഗുണ്ടയില്‍ സ്‌റ്റോപ്പുണ്ടാകില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."