കുമ്പളപ്പള്ളിയില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്നത് മലിനജലം
കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മലിനജലം കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ പുല്ലുമല, പെരിയങ്ങാനം, കുമ്പളപ്പള്ളി, കോളംകുളം ഭാഗങ്ങളിലെ നൂറു കണക്കിനു വീടുകളിലേക്കും റോഡ് അരികിലെ പൊതുടാപ്പുകളിലേക്കുമാണ് എത്തുന്നത്
കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളിയില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്നത് മലിനജലം. സമീപത്തെ ചാലില്‍ നിന്നു ചെളിയും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞ വെള്ളം പമ്പിങ് ഏരിയയിലേക്കു കലര്‍ന്നിട്ടു നാളുകളായി. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മലിനജലം കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ പുല്ലുമല, പെരിയങ്ങാനം, കുമ്പളപ്പള്ളി, കോളംകുളം ഭാഗങ്ങളിലെ നൂറു കണക്കിനു വീടുകളിലേക്കും റോഡ് അരികിലെ പൊതുടാപ്പുകളിലേക്കുമാണ് എത്തുന്നത്. ഇവിടങ്ങളിലേക്കു വിതരണം ചെയ്യുന്ന ജലത്തിനൊപ്പം മാരകരോഗാണുക്കളും എത്തുന്നുïെന്ന ആശങ്കയും ശക്തമാണ്. കടുത്ത ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും നിരുത്തരവാദപരമായി വെള്ളം പമ്പു ചെയ്യുന്നതിനെതിരേ പ്രദേശത്ത് പ്രതിഷേധം കടുക്കുകയാണ്.
1995ല്‍ ടാങ്ക് സ്ഥാപിച്ച കാലം മുതല്‍ മലിനജലം കലരാതിരിക്കാന്‍ ടാങ്ക് ഉയര്‍ത്തിക്കെട്ടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ജല അതോറിറ്റി ഇതുവരെയായും വേï നടപടികള്‍ സ്വീകരിച്ചില്ല. മഴക്കാലമെത്തി ചാലിലെ വെള്ളം ഉയരുന്നതോടെ ചാലും ടാങ്കും ഒന്നാകുമെന്ന സ്ഥിതിയുമുï്. വെള്ളക്കരം അടക്കുന്നതാകട്ടെ കിനാനൂര്‍-കരിന്തളം പഞ്ചായത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."