പഞ്ചായത്ത് ശശക്തി കരണ്‍ പുരസ്കാരം 24ന് ഏറ്റുവാങ്ങും
ശ്രീകൃഷ്ണപുരം: കേരളത്തില്‍നിന്നുള്ള മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണപുരത്തിനുള്ള പഞ്ചായത്ത് ശശക്തി കരണ്‍ പുരസ്കാരം 24നു ലഖ്നൗവില്‍ ഏറ്റു വാങ്ങും. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രശസ്തി പത്രവും ശില്പവും 20 ലക്ഷം രൂപയും ചേര്‍ന്നതാണ് അവാര്‍ഡ്. ശ്രീകൃഷ്ണപുരം ബ്ലോക്കിന് ഇത് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. 2015-16 പ്രവര്‍ത്തങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
കേന്ദ്ര പദ്ധതികള്‍ ആയ ഐ.എവൈ,വി എം.കെ എസ്.പി ,എം.ജി.എന്‍ ആര്.ജി.എസ് സ്വച്ഛ് ഭാരത്മിഷാന് എന്നിവയുടെ നടത്തിപ്പ്, 100 ശതമാനം പദ്ധതി തുക ചെലവഴിച്ചത് എന്നിവയുടെ പ്രവര്‍ത്തന മികവും പരിഗണിച്ചു. ഐ.എസ്.ഒ അവാര്‍ഡ് നേടിയ ബ്ലോക്ക് പഞ്ചായത്ത് ആയ ശ്രീകൃഷ്ണപുരം ജില്ലയില്‍ ആദ്യമായി ഗ്രാമന്യായാലയം തുടങ്ങിയതും ശ്രീകൃഷ്ണപുരം ആണ്. ബ്ലോക്ക് പ്രസിഡന്റ് പി. അരവിന്ദാക്ഷന്, വൈസ് പ്രസിഡന്റ് ജ്യോതിവാസണ്, സെക്രട്ടറി മൊയ്ദുകുട്ടി, ഹെഡ് ക്ലര്‍ക്ക് കെ.സുരേഷ് പ്രതിനിധികളായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."