കത്തില്‍ പരാമര്‍ശം: ആത്മഹത്യ ചെയ്ത യൂണിയന്‍ സെക്രട്ടറിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരേ ആരോപണങ്ങളുന്നയിച്ച് ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി നടേശന്‍.
മരണത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വസ്തുത പുറത്തുവരണമെന്ന് വെള്ളാപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുത ഉണ്ട്. മൈക്രോഫിനാന്‍സ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നും കത്തില്‍ മഹേശന്‍ പറഞ്ഞിരുന്നു.
ഈ മാസം ഒമ്പതിനാണ് മഹേശന്‍ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയത്. 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്ക് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കാനുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. ഇതിന്റെ കണക്ക് വെള്ളാപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കില്‍ തന്റെ കുടുംബം ജപ്തി നേരിടും. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യൂണിയന്‍ നേതാക്കള്‍ക്ക് ജീവന്‍ സമര്‍പ്പിക്കുന്നെന്നും കത്തില്‍ സൂചിപ്പിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."