HOME
DETAILS
MAL
ക്രൂരത 21ാം നാളിലും : ഇന്ധന വില വീണ്ടും കൂട്ടി
backup
June 27 2020 | 03:06 AM
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ ഇരുപത്തിയൊന്നാം നാളിലും മാറ്റമില്ല. പെട്രോളിന് 25 പൈസയും ഡീസലിന് 21 പൈസയുമാണ് 21ാം ദിനത്തിലെ വര്‍ധന. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 80.38 രൂപയായും ഡീസലിന് 80.40 രൂപയായും ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും എണ്ണക്കമ്പനികളുടെ ജനങ്ങളോടുള്ള ക്രൂരതതുടരുകയാണ്. ഇക്കാലത്തിനിടയില്‍ പെട്രോള്‍ വില 9.12 രൂപയും ഡീസല്‍ വില 11.01 രൂപയുമാണ് കൂട്ടിയത്. വാറ്റ് കൂടി ചേരുമ്പോള്‍ സംസ്ഥാനങ്ങളില്‍ ഈ നിരക്ക് വ്യത്യസ്തമായിരിക്കും.
പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് വില വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.
അതേ സമയം എണ്ണവില വര്‍ധിപ്പിക്കുന്നത് എണ്ണക്കമ്പനികള്ക്കൊ കൊള്ളലാഭമുണ്ടാക്കാനാണെന്ന് ധനമന്ത്രി ഡോ, തോമസ് ഐസക് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."