HOME
DETAILS

മഞ്ചേരി നഗരസഭാ യോഗത്തില്‍ അടിപിടി വൈസ് ചെയര്‍മാനും പ്രതിപക്ഷനേതാവും ആശുപത്രിയില്‍

  
backup
April 21, 2017 | 10:14 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


മഞ്ചേരി: മഞ്ചേരി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റവും അടിപിടിയും. അടിപിടിയില്‍ പരിക്കേറ്റുവെന്നുകാണിച്ചു മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസും പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബുവും ആശുപത്രികളില്‍ ചികിത്സ തേടി.
പദ്ധതി നിര്‍വഹണ ചര്‍ച്ചകളും കുടിവെള്ള പ്രശ്‌ന പരിഹാരചര്‍ച്ചകളും നടക്കുന്നതിനിടെ ശക്തമായ വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വാര്‍ഡ് സഭകള്‍ ചേരുന്നതിനു മുന്‍പു വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും കടുത്ത അഴിമതിക്കാണ് ഭരണപക്ഷം മുന്നിട്ടിറങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശമാണ് കൈയാങ്കളിയിലെത്തിച്ചത്.
പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവരികയും കൗണ്‍സിലിന്റെ പദ്ധതി നിര്‍വഹണത്തെ തടസപ്പെടുത്താനും യു.ഡിഎഫിന്റെ ഭരണപരമായ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നതു തടയാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നു മറ്റു ചര്‍ച്ചകളിലേക്കു സഹകരിക്കാതെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുകയും നഗരസഭാ കാര്യാലയത്തിന്റെ പടിക്കല്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഭരണപക്ഷത്തിന്റെ നടപടിക്കെതിരേ മഞ്ചേരി നഗരത്തിലേക്കു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനവും നടത്തി. യോഗങ്ങള്‍ കൃത്യമായി നടത്തിയതിന്റെ രേഖകള്‍ പരിശോധിക്കാമെന്നും പ്രതിപക്ഷനേതാവ് പലയോഗങ്ങളിലും പങ്കെടുക്കാതെ നടത്തുന്ന ഇത്തരം ആരോപണം ജനാധിപത്യസംവിധാനത്തെ അപഹസിക്കലാണന്നും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ പദ്ധതി പ്രകാരം അനുവദിച്ച 80 ലക്ഷം രൂപ ജലഅതോറിറ്റിയില്‍ അടച്ചതിനു ശേഷമുള്ള തുടര്‍ നടപടികള്‍ കൈകൊള്ളാതിരിക്കുന്നതു ജനങ്ങള്‍ക്കു കടുത്ത പ്രയാസം സൃഷ്ടിക്കുകയാണന്നും ഇതിനുത്തരവാദികള്‍ ഭരണപക്ഷമാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പു കാരണം പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ടാണ് നടപടികള്‍ക്കു വേഗത കൈവരാത്തതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago