പൊതുവിദ്യാഭ്യാസം, ജല സംരക്ഷണം വിദ്യാര്‍ഥി-യുവജന സംഘടനകളുടെ യോഗം ചേരും
കണ്ണൂര്‍: ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ഫലപ്രദമാക്കുന്നതില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി വിദ്യാര്‍ഥി-യുവജനസംഘനടകളുടെ യോഗം വിളിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. 25ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് യോഗം. ബന്ധപ്പെട്ട സംഘടനാ-വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസി. പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ വി.കെ സുരേഷ്ബാബു, ടി.ടി റംല, കെ. ശോഭ, അംഗങ്ങളായ പി. വിനീത, കെ. മഹിജ, പി. ജാനകി, പി. ഗൗരി, കെ. നാണു, ആര്‍. അജിത, പി.പി ഷാജിര്‍, അജിത് മാട്ടൂല്‍, അഡ്വ. മാര്‍ഗരറ്റ് ജോസ്, ജോയ് കൊന്നക്കല്‍, പി.കെ സരസ്വതി, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, ടി.ആര്‍ സുശീല, കെ.പി ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."