മാളച്ചാലില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ കക്കൂസ് മാലിന്യം നീക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ്
മാള: മാളച്ചാലില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം കക്കൂസ് മാലിന്യം തള്ളിയത് നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും വ്യക്തമാക്കി. ചാലില്‍ തള്ളിയത് കക്കൂസ് മാലിന്യമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മാലിന്യം നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചിരിക്കുകയാണ്.
മാലിന്യം നിറഞ്ഞ വെള്ളം ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഒഴുക്കിക്കളയണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ വെള്ളം ഒഴുക്കിക്കളയുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് മാള ഗ്രാമപഞ്ചായത്ത് എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് ആരോഗ്യവകുപ്പിന് പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. മലിനജലത്തില്‍ ബ്ലീച്ചിങ് പൊടി വിതറി പ്രശ്‌നം പരിഹരിക്കണമെന്ന് ആരോഗ്യവകുപ്പിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇരുവിഭാഗവും അങ്ങോട്ടുമിങ്ങോട്ടും കത്തെഴുതാന്‍ തുടങ്ങിയിട്ട് ഏറെ നാളായിട്ടും മാലിന്യം അതേനിലയില്‍ കിടക്കുകയാണ്. നടപടിയൊന്നും ഇല്ലെങ്കിലും ചാലില്‍ മാലിന്യം തള്ളുന്നത് മാത്രം തുടരുന്നുണ്ട്. പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. മാള കെ.കെ.റോഡില്‍ കക്കൂസ് മാലിന്യം തള്ളിയത് അഗ്‌നിശമന സേനയെത്തി വെള്ളം ഉപയോഗിച്ച് ചാലിലേക്ക് ഒഴുകിയിരുന്നു. അവധി ദിവസങ്ങളിലും രാത്രിയിലുമാണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."