സക്കീര്‍ ഹുസൈനെതിരായ നടപടി അപര്യാപ്തമെന്ന് എം.എം ലോറന്‍സ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേ പാര്‍ട്ടി സ്വീകരിച്ചത് അയഞ്ഞ സമീപനമാണെന്നും അപര്യാപ്തമാണെന്നും മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്.
സക്കീര്‍ ഹുസൈനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ശരിവയ്ക്കുകയാണ് ഉണ്ടായ നടപടി.
മുന്‍പ് വ്യവസായിയെ തട്ടിക്കൊണ്ടുപോയതുള്‍പ്പെടെ ആരോപണം നേരിട്ടയാളാണ്.
സ്വയം തിരുത്തില്ലെന്ന് ഉറപ്പുള്ളയാള്ക്കെതിരേ സസ്പെന്‍ഷനല്ല വേണ്ടതെന്നും ശക്തമായ നടപടികള്‍ വേണ്ടിയിരുന്നെന്നും ലോറന്‍സ് ചൂണ്ടിക്കാട്ടി.
സക്കീര്‍ ഹുസൈനെതിരായ പരാതി അന്വേഷിച്ച എളമരം കരീമിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
എളമരം കരീമിന്റെ റിപ്പോര്‍ട്ട് സക്കീര്‍ ഹുസൈനെ രക്ഷപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്നും ലോറന്‍സ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ ഇതുവരെ പിന്തുണച്ചത്.
പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന് ആരോപിച്ച ലോറന്‍സ്, ഇപ്പോഴത്തെ വിഭാഗീയത രാഷ്ട്രീയാടിസ്ഥാനത്തിലുള്ളതല്ലെന്നും സാമ്പത്തികത്തിലും സ്ഥാനമോഹത്തിലും അടിസ്ഥാനപ്പെടുത്തിതാണെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."