മതനിരപേക്ഷ ശക്തികളുടെ ഐക്യം അട്ടിമറിച്ചത് കോണ്‍ഗ്രസ്: എസ്.ആര്.പി
തളിപ്പറമ്പ് : ബി.ജെ.പിക്കെതിരായ മതനിരപേക്ഷ ശക്തികളുടെ ഐക്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള.
എല്‍.ഡി.എഫ് തളിപ്പറമ്പ് നോര്‍ത്ത് സൗത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഇനി അധികാരത്തില്‍ വന്നാല്‍ ഒരു തെരഞ്ഞടുപ്പോ ഭരണഘടനയോ ഉണ്ടാവില്ല. ഇന്ത്യയുടെ ജനാധിപത്യം പോലും അട്ടിമറിക്കപ്പെടും. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനിക്കാവുന്ന ഒരു മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇതിനായി ഓരോ സംസ്ഥാനത്തും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കപ്പെടണം.
അതിന് സാധിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാകുമെന്നും എസ് രാമചന്ദ്രന് പിള്ള പറഞ്ഞു. ബി.ജെ.പിക്കെതിരായ ഐക്യത്തിന് തടസം നില്‍ക്കുന്നത് കോണ്‍ഗ്രസാണ്. എല്ലാ കക്ഷികളും ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ബി.ജെ.പിയെ അമ്പേ പരാജയപ്പെടുത്താനാകുമായിരുന്നു. മതനിരപേക്ഷ നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ആരെ എതിര്‍ക്കാനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ആര്.സി നായര്‍ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്, പി. മുകുന്ദന്, പുല്ലായിക്കൊടി ചന്ദ്രന്, പി.കെ ശ്യാമള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."