ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നില്ലെന്ന്
ചവറ: എന്‍.ആര്.എച്ച്.എം വഴി ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവിലേയ്ക്ക് നിലവിലുള്ള ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നില്ലെന്ന് ആക്ഷേപം. മെയ് 31വരെ നിലവിലുള്ള റാങ്ക്ലിസ്റ്റിന്റെ കാലാവധി നിലനില്‍ക്കെ ഇന്റര്‍വ്യൂ നടത്തി പുതിയ ഒരു ലിസ്റ്റ് ഉണ്ടാക്കാനുള്ള നീക്കത്തിലാണ് അധികൃതരെന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആരോപിക്കുന്നു.ഒഴിവുകള്‍ വരുന്ന മുറയ്ക്ക് നിലവിലെ ലിസ്റ്റില്‍ നിന്നും മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിക്കണമെന്ന് കോടതി ഉത്തരവ് നിലനില്ക്കേപുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കോടതി ഉത്തരവ് മറികടന്ന് ചില തല്‍പ്പര കക്ഷികള്‍ക്കു വേണ്ടി ഇന്റര്‍വ്യൂ നടത്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാനാണ് അധികൃതരുടെ ശ്രമം. നിലവില്‍ മുപ്പതില്‍പ്പരം പേരടങ്ങുന്ന ലിസ്റ്റില്‍ നിന്നും രണ്ടുപേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. എന്‍.ആര്.എച്ച്.എം വഴി കൊല്ലത്തേയ്ക്ക് ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാരുടെ 10 ഒഴിവുകള്‍ ഉണ്ടെന്ന് കാണിച്ച് എന്‍.ആര്.എച്ച്.എം തിരുവനന്തപുരം ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."