HOME
DETAILS

കവളങ്ങാട് അള്ളുങ്കല്‍ ക്ലബ്ബ് പുനരുദ്ധാരണത്തെ

  
backup
July 08, 2018 | 8:18 AM

%e0%b4%95%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d


കോതമംഗലം: കവളങ്ങാട് അള്ളുങ്കല്‍ക്ലബ്ബ് പുനരുദ്ധാരണത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കല്‍ കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബ്ബിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. 20വര്‍ഷം മുന്‍പ് നാട്ടുകാരുടെ നേതൃത്വത്തില്‍ പട്ടയത്തോടു കൂടിയ ഒന്നര സെന്റ് സ്ഥലത്ത് നിര്‍മിച്ചതായിരുന്നു യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് .കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായ ഭിത്തിയും കെട്ടിടവും തകര്‍ന്നു കിടക്കുകയായിരുന്നു.ഇതിനിടെ രണ്ടു മാസം മുന്‍പ് ക്ലബ്ബ് പുനരുദ്ധരിക്കാന്‍ എന്ന പേരില്‍ പൊതു പിരിവെടുത്ത് ഒരു വിഭാഗം ഭിത്തിയും മേല്‍ക്കൂരയും നിര്‍ംിച്ചു.
എന്നാല്‍ പണി പൂര്‍ത്തിയായപ്പോള്‍ കെട്ടിടം നിര്‍മിച്ചവര്‍ 'തണല്‍' എന്ന പേരില്‍ ചാരിറ്റബിള്‍ സംഘത്തിന്റെ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.ഇതോടെ നാട്ടുകാരും ക്ലബ്ബ് ഭാരവാഹികളും എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ഊന്നുകല്‍ പൊലിസില്‍ പരാതി നല്കി.
ഇരു വിഭാഗത്തെയും ഊന്നുകല്‍ എസ്.ഐ സ്റ്റേഷനില്‍ വിളിച്ച് ചര്‍ച്ച നടത്തിയപ്പോള്‍ തണല്‍ നിര്‍മിച്ച കെട്ടിടം അവര്‍ പൊളിച്ചുമാറ്റുകയാണെന്ന് അറിയിച്ചു. ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും എസ്.ഐ അനുവദിച്ചു. തുടര്‍ന്ന് ഇരുവിഭാഗക്കാരും തീരുമാനം അംഗീകരിച്ച് സ്റ്റേഷനില്‍ ഒപ്പുവച്ച് പിരിഞ്ഞു.
ഇതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ക്ലബ്ബ് വക സ്ഥലത്തിന്റെ മധ്യഭാഗത്ത് തറയോട് ചേര്‍ന്ന് സി.പി.എം കൊടിനാട്ടി. ഇതിനെതിരെയും നാട്ടുകാരും ക്ലബ്ബ് ഭാരവാഹികളും എതിര്‍പ്പുമായി എത്തിയിരുന്നു. ഇതിനിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ചിലര്‍ നാട്ടുകാരെ ചീത്ത വിളിച്ച് രംഗത്തെത്തി. തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘട്ടനത്തില്‍ പരുക്കേറ്റ ക്ലബ്ബ് പ്രവര്‍ത്തകരായ, ജസ്റ്റിന്‍, ജിന്‍സ്, എബ്രാഹം എന്നിവരെയും തണല്‍ പ്രവര്‍ത്തകരായ ബിനു, ജോര്‍ജ്ജ് എന്നിവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഊന്നുകല്‍ പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി നീക്കം ചെയ്യണമെന്ന് അറിയിച്ച് സി.പി.എം പ്രാദേശിക നേതൃത്വത്തിനും, പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും പൊലിസ് നോട്ടിസ് നല്കിയിട്ടുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago