എം.കെ രാഘവനെതിരായ ആരോപണം ഗൗരവതരം: കലക്ടറോട് തെരഞ്ഞടുപ്പ് കമ്മിഷണര്‍ റിപ്പോര്‍ട്ടു തേടി
തിരുവനന്തപുരം: കോഴിക്കോട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും നിലവിലെ എം.പിയുമായ എം.കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന തരത്തില്‍ വന്ന ആരോപണം ഗൗരവമേറിയതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
വിഷയത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം പറഞ്ഞു. രാഘവനെതിരേ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും. സ്വഭാവഹത്യക്കു ശ്രമമണ്ടോ എന്നും ജില്ലാ കലക്ടര്‍ പരിശോധിക്കണം. കുറ്റം തെളിഞ്ഞാല്‍ പെരുമാറ്റ ചട്ടമാകുമെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേ സമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോട്ടെ സി.പി.എം നേതൃത്വും ഒരു മാഫിയ സംഘവുമാണെന്നാണ് എം കെ രാഘവന്റെ പ്രതികരണം. ഇവരാണ് ദില്ലിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടു വന്നത്. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്ത് വിടുമെന്നും സിപിഎമ്മിന്റെ പരാജയ ഭീതിയാണ് ആരോപണത്തിന് പിന്നിലെന്നും എം കെ രാഘവന്‍ തിരിച്ചടിച്ചിട്ടുണ്ട്.
ചാനലിനെതിരെ മാനനഷ്ടകേസ് നല്‍കുന്ന കാര്യം ആലോചിക്കുമെന്നും തന്റെ വിജയം ഉറപ്പായതാണ് തന്നെ ഉന്നം വയ്ക്കാന്‍ കാരണമെന്നും എം കെ രാഘവന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."