വായന പ്രോത്സാഹിപ്പിക്കാന്‍ മാതൃകാ പദ്ധതിയുമായി മണാശേരി ജി.യു.പി.എസ്
മുക്കം: വായന അന്യമായികൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ മാറ്റങ്ങളുടെ വിത്തിടാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു വിദ്യാലയം.
മനുഷ്യനില്‍ നിന്നു നഷ്ടപ്പെട്ടുപോയ നന്മയുടെ വായന വസന്തം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭയിലെ മണാശേരി ജി.യു.പി സ്‌കൂളാണ് മാതൃക പദ്ധതിയുമായി മുന്നോട്ടുവന്നത്. സാമാന്യ ജനങ്ങളുടെ ഇടയില്‍ നിന്ന് വായന അകന്നുപോവുകയും യുവജനങ്ങളുടെ ഇടയില്‍ വായന കേവലം സാമൂഹിക മാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങി പോവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിദ്യാലയം ഒരു ഗ്രാമത്തെ മുഴുവന്‍ വായനയിലേക്ക് നയിക്കാന്‍ രണ്ടു പരിപാടികള്‍ക്ക് തുടക്കമിട്ടത്.
'നേരമായി നമുക്ക് വായിക്കാം' , 'പുസ്തക കൂട്- ഓരോ വീടും ഒരു വായനശാല' എന്നീ രണ്ടു പദ്ധതികള്‍ക്കാണ് മണാശേരി ജി.യു.പി സ്‌കൂള്‍ തുടക്കം കുറിച്ചത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ വൈകിട്ട് 7.30 മുതല്‍ 8.30 വരെയുള്ള ഒരു മണിക്കൂര്‍ സമയം മണാശ്ശേരിയിലുള്ള എല്ലാ വീടുകളും ഇനി വായനയിലേക്ക് മടങ്ങും. ഈ സമയത്ത് വായന മാത്രമാണ് ഇവിടെ നടക്കുക.
വിദ്യാര്‍ഥികള്‍ക്കിടയില്‍ പാഠ പുസ്തകത്തിനപ്പുറത്തേക്കുള്ള വായന പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ഥികളുടെയും സ്‌കൂളിന്റെ പരിസരത്തുള്ളവരുടെയും കുടുംബത്തെ മുഴുവന്‍ വായനയിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 'പുസ്തകക്കൂട് - ഓരോ വീടും ഒരു വായനശാല' എന്ന പദ്ധതി പ്രകാരം വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും പുസ്തക നിധി സ്വരൂപിക്കുകയും ഡിസംബറില്‍ നടക്കുന്ന പുസ്തകമേളയില്‍ നിന്ന് കുട്ടികള്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുവാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യും. ഇതിനായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പണം സ്വരൂപിക്കാനുള്ള സമ്പാദ്യപ്പെട്ടിയും സ്‌കൂളില്‍ നിന്നു നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ 800 വിദ്യാര്‍ഥികളുടെയും വീടുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ ഓരോ വീട്ടിലും ഒരു ചെറിയ വായനശാല സ്ഥാപിക്കുന്നതിലൂടെ കുടുംബത്തെ മുഴുവന്‍ വായനയുടെ ലോകത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. പദ്ധതി ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."