HOME
DETAILS
MAL
വാര്‍ഷിക പദ്ധതി രൂപീകരണം; പ്രത്യേക ഗ്രാമസഭായോഗം ചേര്‍ന്നു
backup
April 22 2017 | 23:04 PM
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭക്ക് സമാനമായ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മിനി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി ഉപാധ്യക്ഷന്മാര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."