ജോയ്‌സ് ജോര്‍ജ് ദേവികുളത്തിന്റെ കാര്‍ഷിക മേഖലയില്‍ പര്യടനം നടത്തി
അടിമാലി : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൈയബദ്ധം പറ്റിയിരുന്നെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലായേനെ എന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് പറഞ്ഞു. അടിമാലിയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ആ തീരുമാനത്തെ മാറ്റി മറിക്കാന്‍ കഴിഞ്ഞത് ഇടുക്കിയിലെ ജനങ്ങളുടെ പിന്തുണയോടെ പാര്‍ലമെന്റിനുള്ളില്‍ താന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ്. പശ്ചിമഘട്ടത്തിലെ പാര്‍ലമെന്റ് അംഗങ്ങളെ ഒപ്പം ചേര്‍ത്ത് നടത്തിയ ഡല്‍ഹിയിലെ നീക്കങ്ങള്‍ ഇടുക്കി ജനതയ്ക്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ല. ചോദ്യം ചെയ്യാന്‍ ആളുണ്ടായിരുന്നില്ലെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
ദേവികുളം മണ്ഡലത്തിലായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ ബുധനാഴ്ചത്തെ പര്യടനം. രാവിലെ 7ന് ഇരുമ്പുപാലത്ത് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് എം.എം സുലൈമാന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അടിമാലി, വെള്ളത്തൂവല്‍, ബൈസണ്‍വാലി, മാങ്കുളം പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ദേവികുളത്തിന്റെ കാര്‍ഷിക മേഖലയില്‍ ഉജ്ജ്വല വരവേല്പാണ് ജോയ്‌സ് ജോര്‍ജിന് ലഭിച്ചത്. രാത്രി ഏറെ വൈകിയാണ് സമാപന കേന്ദ്രമായ മാങ്കുളത്ത് സ്ഥാനാര്‍ത്ഥിയും സംഘവും എത്തിച്ചേര്‍ന്നത്.
എല്‍.ഡി.എഫ് നേതാക്കളായ കെ.വി ശശി, സി.എ ഏലിയാസ്, ജോര്‍ജ് അഗസ്റ്റിന്‍, എം.എന്‍ മോഹനന്‍, ടി.കെ ഷാജി, ബിനു സ്‌കറിയ, കെ.എം ഷാജി. ഒ.ടി കുര്യാക്കോസ്, ഡോ. കെ രാജഗോപാല്‍, പി.വി അഗസ്റ്റ്യന്‍, കെ. ജലീല്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."