പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരേ തിരിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് റിപ്പോര്‍ട്ടെന്നും ഇത് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പലതും തെറ്റിദ്ധാരണാപരമാണ്. റിപ്പോര്‍ട്ട് അന്തിമമെന്ന തരത്തിലാണ് പ്രചാരണം നടത്തുന്നത്. ഇതിനെ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ ആയുധമാക്കാനും ശ്രമം നടക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ തള്ളാനും കൊള്ളാനുമുള്ള അവകാശവും കോടതിക്കാണ്. എന്നിരിക്കേ ഇത് അവസാന വാക്കാണെന്ന തരത്തില്‍ പ്രചരിക്കുന്നത് കോടതിയെ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്. അദ്ദേഹം പറഞ്ഞു.
പ്രളയം പ്രതിരോധിക്കുന്നതില്‍ ഡാമുകള്‍ പൂര്‍ണ സജ്ജമായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഡാമുകള്‍ തുറന്നത്. അപ്രതീക്ഷിതമായി എത്തിയ മഴവെള്ളം ഡാമുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
അമിക്കസ് ക്യൂറി എന്നു പറയുന്നത് കോടതി തേടുന്ന ഒരഭിഭാഷക സഹായം മാത്രമാണ്. കോടതിക്കു നേരില്‍ചെന്ന് സമാഹരിക്കാന്‍ കഴിയാത്ത വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം മാത്രം. അതൊരിക്കലും അന്തിമമല്ല, ഈ മേഖലയില്‍ സാങ്കേതിജ്ഞാനമുള്ളവരുടെ ശാസ്ത്രീയ അഭിപ്രായ പ്രകടനവുമല്ല പുറത്തു വന്നത്. എന്നിരിക്കേ സര്‍ക്കാരിനെതിരേ തിരിക്കാനും തെറ്റിദ്ധാരണ പരത്താനും മാത്രമേ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."