HOME
DETAILS
MAL
സഊദിയിൽ ഇന്ന് 3,580 വൈറസ് ബാധ, 58 മരണം, 1,980 രോഗ മുക്തി, റിയാദിൽ 332 വൈറസ് ബാധിതർ
backup
July 05 2020 | 13:07 PM
റിയാദ്: സഊദിയിൽ ഇന്ന് 58 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,580 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1,980 രോഗികളാണ് രോഗ മുക്തി നേടിയത്.
അതേസമയം, നിലവിൽ 2,283 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത് റിയാദിണ്. 332 വൈറസ് ബാധയാണ് ഇവിടെ കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,916 ആയും വൈറസ് ബാധിതർ 209,509 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,980 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 145,236 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."