ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ സി.ആര്‍ ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് മൂന്നേകാലോടെയായിരുന്നു അന്ത്യം. ഏറെനാളായി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയോടെ രോഗം മൂര്‍ച്ഛിക്കുകായിരുന്നു.
കൊല്ലം വെളിയത്ത് മണിപ്പുഴവീട്ടില്‍ രാമന്‍ പിള്ളയുടേയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായി 1992 ജനുവരി 14ന് ജനിച്ച ആനന്ദവല്ലി നാലുപതിറ്റാണ്ടുകാലം മലയാളസിനിമയിലെ ഡബ്ബിങ് രംഗത്തെ നിറസാന്നിധ്യമായിരുന്നു. 1992ല്‍ 'ആധാര'മെന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2002ല്‍ പുറത്തിറങ്ങിയ 'മഴത്തുള്ളിക്കിലുക്ക'ത്തില്‍ നടി ശാരദക്ക് വേണ്ടിയാണ് അവസാനം ഡബ്ബ് ചെയ്തത്.
'നീലക്കുയില്‍'എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മരണം. അന്തരിച്ച സംവിധായകന്‍ ദീപനാണ് മകന്‍. മകള്‍ അനുലക്ഷ്മി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നേമത്തെ മേരിലാന്റ് സ്റ്റുഡിയോക്ക് സമീപത്തെ വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."