HOME
DETAILS

പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സംഘം എക്‌സൈസ് പിടിയില്‍

  
backup
July 15, 2016 | 11:35 PM

%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf

ഫറോക്ക്: അനധികൃത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഇതര സംസ്ഥാനസംഘത്തെ പൊലിസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ (26), ശേഷനാഥ് (32), ആഷിഷ്‌കുമാര്‍ (22), ഉമേഷ്(18) എന്നിവരെയാണ് എക്‌സൈസ്‌സ് സംഘം കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് അസി. എക്‌സൈസ് കമ്മിഷണര്‍ എം.എസ് വിജയനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. 1,320 പാക്കറ്റുകളിലായി 52 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാഴാഴ്ച മീഞ്ചന്ത ആര്‍ട്‌സ് കോളജ് പരിസരത്തു നിന്നാണു സംഘം പിടിയിലായത്. മംഗളൂരുവില്‍ നിന്ന് പാര്‍സല്‍ സര്‍വിസ് വഴിയാണു പുകയില ഉല്‍പന്നങ്ങള്‍ ഇവര്‍ കേരളത്തിലെത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണു പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്. സംസ്ഥാനത്ത് അഞ്ചിരട്ടി വിലയ്ക്കാണ് ഇവ വില്‍ക്കുന്നത്.
അതേസമയം, പിടിച്ചെടുത്തവ നിരോധിത പാന്‍മസാലയില്‍ പെടാത്തതാണെങ്കിലും കവറിനു പുറത്തു നിയമപരമായ മുന്നറിയിപ്പു രേഖപ്പെടുത്താത്തതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപത്ത് ഇവ വില്‍പന നടത്തിയതിനുമാണു സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ സി.ഒ.ടി.പി.എ പ്രകാരം കേസെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജോ ജെയിംസ്, പ്രവന്റിവ് ഓഫിസര്‍മാരായ എം. അബ്ദുല്‍ ഗഫൂര്‍, സി.കെ സതീശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്‍. ശ്രീശാന്ത്, എക്‌സൈസ് ഡ്രൈവര്‍ കെ.വി മുഹമ്മദ് നിസാര്‍ എന്നിവരടങ്ങിയ സംഘമാണു പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  a month ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  a month ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  a month ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  a month ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  a month ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  a month ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  a month ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  a month ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  a month ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  a month ago