HOME
DETAILS

പരപ്പനങ്ങാടി റെയില്‍വെ അടിപ്പാത: അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു

  
backup
July 15 2016 | 23:07 PM

%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86-%e0%b4%85

പരപ്പനങ്ങാടി: രണ്ടുകോടി രൂപ ചെലവില്‍ പണിപൂര്‍ത്തിയായ റെയില്‍വേ അടിപ്പാതയുടെ അപ്രോച്ച്‌റോഡ് നിര്‍മാണം പുരോഗമിക്കുന്നു. അവുക്കാദര്‍കുട്ടിനഹ മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ രണ്ടു വര്‍ഷം മുമ്പു റെയ്ല്‍വേ കൊട്ടിയടച്ച ലെവല്‍ക്രോസിനു അടിയിലൂടെയാണു പാത നിര്‍മിക്കുന്നത്.
റെയില്‍വെഗേറ്റ് അടച്ചതോടെ രണ്ടു വില്ലേജുകളിലായി പരന്നു കിടക്കുന്ന സ്‌കൂളുകള്‍, കോടതികള്‍, പൊലിസ് സ്‌റ്റേഷന്‍, ബാങ്കുകള്‍, സര്‍ക്കാര്‍കാര്യാലയങ്ങള്‍, ബസ് സ്റ്റാന്റ് , എന്നിവിടങ്ങളിലേക്കെത്തിച്ചേരാന്‍ റെയില്‍ മുറിച്ചുകടക്കേണ്ട അവസ്ഥയായിരുന്നു. പനയത്തില്‍ പള്ളി ഖബര്‍സ്ഥാനിലേക്കു മയ്യിത്തുകള്‍ കൊണ്ടുപോകാനും ഏറെ ക്ലേശിക്കേണ്ടിവന്നിരുന്നു.  
ഇതു തരണം ചെയ്യാനാണു പി.കെ.അബ്ദുറബ്ബ് എംഎല്‍എ പദ്ധതി ആവിഷ്‌കരിച്ചത്. ഒരുകോടി രൂപ സംസ്ഥാന സര്‍ക്കാരും ഒരുകോടിരൂപ ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പിയുടെ ശ്രമഫലമായി കേന്ദ്ര സര്‍ക്കാരും  അനുവദിച്ചു.
റെയില്‍വെ ട്രാക്ക് തുരന്നു കോണ്‍ക്രീറ്റ് ചതുരപ്പെട്ടികള്‍ സ്ഥാപിച്ചെങ്കിലും പിന്നീട് നിര്‍മാണ പ്രവൃത്തിക്കു വേഗതകുറയുകയായിരുന്നു. ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടല്‍ മൂലമാണു വേഗത കൈവന്നത്. പടിഞ്ഞാറു ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയായ ശേഷമേ കിഴക്കു ഭാഗത്തെ കോണ്‍ക്രീറ്റ് ആരംഭിക്കുകയുള്ളൂ. അടിപ്പാതയിലേക്കു വെള്ളമൊഴുകി എത്താതിരിക്കാന്‍ മേല്‍ക്കൂരയുമുണ്ട്. ചെറുകിട വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ഇതിലൂടെ പ്രവേശനം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരപ്പനങ്ങാടിയിയുടെ വികസന രംഗത്തെ നാഴികക്കല്ലായിമാറും അണ്ടര്‍ ബ്രിഡ്ജ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്

latest
  •  4 days ago
No Image

'അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം'; വി.എന്‍ വാസവന്‍

Kerala
  •  4 days ago
No Image

അടിച്ചെടുത്തത് പുത്തൻ ചരിത്രം; ലോക റെക്കോർഡിന്റെ നിറവിൽ സ്‌മൃതി മന്ദാന

Cricket
  •  4 days ago
No Image

'അര്‍ധരാത്രി 12.30 ന് അവള്‍ എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി

National
  •  4 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന നേട്ടം; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് മെസി

Football
  •  4 days ago
No Image

ശാസ്ത്രത്തെ പിന്തുണച്ചതിന് നന്ദി; സഊദി കിരീടാവകാശിക്ക് നന്ദി അറിയിച്ച് 2025ലെ രസതന്ത്ര നോബൽ ജേതാവ് ഒമർ യാഗി

Saudi-arabia
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,403 പേര്‍

Saudi-arabia
  •  4 days ago
No Image

ഖത്തർ: ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

qatar
  •  5 days ago
No Image

മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ നാലിടത്ത്

Kerala
  •  5 days ago
No Image

കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദി‌യ 139' ആപ്പ്

Kuwait
  •  5 days ago