നാമനിര്‍ദേശ പത്രിക സൂക്ഷമ പരിശോധന കഴിഞ്ഞു: സ്ഥാനാര്‍ഥികള്‍ തിരുവനന്തപുരത്ത് 17, ആറ്റിങ്ങലില്‍ 21
തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളില്‍ യഥാക്രമം പതിനേഴും ഇരുപത്തിയൊന്നും സ്ഥാനാര്‍ത്ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി എട്ടിന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്കു രൂപമാകും. ബി.ജെ.പിയുടെയും ഇടതുമുന്നണിയുടെയും ഡമ്മി സ്ഥാനാര്‍ഥികളുടെയും ഒരു സ്വതന്ത്രന്റെയും പത്രികകള്‍ മാത്രമാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. കോണ്‍ഗ്രസിനും ബി.എസ്.പിക്കും ഡമ്മി സ്ഥാനാര്‍ഥികളില്ലായിരുന്നു. സി. ദിവാകരന് (സി.പി.ഐ), ശശി തരൂര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കുമ്മനം രാജശേഖരന് (ബി.ജെ.പി), കിരണ്‍ കുമാര്‍ എസ്.കെ. (ബി.എസ്.പി), ഗോപകുമാര്‍. എ (ഡി.എച്ച്.ആര്.എം), പി. കേരളവര്‍മ്മ രാജ (പ്രവാസി നിവാസി പാര്‍ട്ടി), മിനി. എസ് (എസ്.യു.സി.ഐ) എന്നിവരാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായുള്ളത്. ബിനു. ഡി, ക്രിസ്റ്റഫര്‍ ഷാജു, ദേവദത്തന്, ജെയിന് വില്‍സണ്‍, ജോണി തമ്പി, മിത്ര കുമാര്‍. ജി, ശശി ടി., സുബി, സുശീലന്, വിഷ്ണു എസ്. അമ്പാടി എന്നിവര്‍ തിരുവനന്തപുരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ എ. സമ്പത്ത് (സി.പി.എം), അടൂര്‍ പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ശോഭന കെ.കെ (ബി.ജെ.പി), വിപിന്‍ ലാല്‍. എല്‍.എ(ബി.എസ്.പി), അജ്മല്‍ ഇസ്മയില്‍ (എസ്.ഡി.പി.ഐ), മാഹീന് മുഹമ്മദ് (പി.ഡി.പി), ഷൈലജ റ്റി. (ഡി.എച്ച്.ആര്.എം) എന്നിവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും അജിത് കുമാര്‍ ജി.ടി, അനിത, ബദറുദീന്‍. എ, ദേവദത്തന്, ഗോവിന്ദന് നമ്പൂതിരി, മനോജ്. എം, മോഹനന്, പ്രകാശ്, പ്രകാശ്. എസ്, പി. രാംസാഗര്‍, സതീഷ് കുമാര്‍, സുനില്‍ സോമന്, സുരേഷ് കുമാര്‍. പി, വിവേകാനന്ദന് എന്നിവര്‍ സ്വതന്ത്രന്മാരായും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."