HOME
DETAILS

നഗരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി; ഒപ്പം പകര്‍ച്ച വ്യാധി ഭീഷണിയും

  
backup
July 16, 2016 | 12:00 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

മഞ്ചേരി: മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി വൃത്തിഹീനമായി മഞ്ചേരി നഗരം. കൊതുകുകള്‍ മുട്ടയിട്ടു പെരുകിയ ഇവിടങ്ങളില്‍ പകര്‍ച്ചാ വ്യാധിഭീഷണിയും നിലനില്‍ക്കുകയാണ്. മഞ്ചേരി പഴയ ബസ്സ്റ്റാന്റും പരിസരവുമാണ് കൂടുതലും ഇത്തരത്തില്‍  മാലിന്യങ്ങള്‍ പെരുകി ദുര്‍ഗന്ധം വമിക്കുന്നത്. പ്രധാനമായും പ്ലാസ്റ്റിക് മാലിന്യമാണ് കുന്നുകൂടികിടിക്കുന്നത്. ഇതു വലിയ തോതില്‍ പകര്‍ച്ചാവ്യാധികള്‍ പരത്തുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. മഞ്ചേരി നെല്ലിപ്പറമ്പ് ജങ്ഷന് സമീപവും കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡിന് സമീപവും ചങ്ങണ ബൈപാസിന്റെ ഇരുവശത്തും ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. മാസങ്ങളായി ഇതു തുടരുന്നുണ്ടെങ്കിലും നഗരസഭയുടെ ആരോഗ്യവിഭാഗം വേണ്ടവിധം ഇടപെടുന്നില്ല. മാലിന്യം ഉറവിടങ്ങളില്‍ സംസ്‌കരിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ ശുചീകരണ വിഭാഗം മാലിന്യ ശേഖരണം നിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ മഞ്ചേരിയിലെ കച്ചവട സ്ഥാപനങ്ങള്‍ കടകളടച്ചതിനു ശേഷം റോഡുവക്കിലിട്ട് പ്ലാസ്റ്റിക് മാലിന്യമടക്കം രാത്രി കത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ ആധുനിക സൗകര്യങ്ങളൊരുക്കാമായിരുന്നിട്ടും അത്തരം  ഇടപെടലുണ്ടാവുന്നില്ല. മഴ ശക്തമായാല്‍ റോഡുവക്കിലെ മാലിന്യവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അഴുക്കുവെള്ളത്തില്‍ പരന്നൊഴുകുകയാണ്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റകൃത്യമായി കേസെടുക്കാന്‍ വകുപ്പുണ്ടെന്നിരിക്കെ പൊലിസും നഗരസഭയും ഉദാസീനത തുടരുകയാണെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയിൽ പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി

Kerala
  •  24 days ago
No Image

ദുബൈയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഗ്രാമിന് കുറഞ്ഞത് 46 ദിർഹത്തിലധികം, നിക്ഷേപകർക്ക് സുവർണ്ണാവസരം

uae
  •  24 days ago
No Image

ക്രിക്കറ്റ് കോച്ചിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ ക്രിക്കറ്റ് കോച്ച് കുറ്റക്കാരനെന്ന് കോടതി

Kerala
  •  24 days ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് വ്യാജപ്രചാരണം: എ.എ റഹീം എം.പിയുടെ പരാതിയിൽ സൈബർ പൊലിസ് കേസെടുത്തു

Kerala
  •  24 days ago
No Image

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജാഗ്രതാ നിര്‍ദേശം

Kerala
  •  24 days ago
No Image

ഇറാൻ ആക്രമണം മേഖലയെ മാറ്റിമറിച്ചു; ചില അയൽരാജ്യങ്ങളുടെ നിലപാട് അത്ഭുതപ്പെടുത്തിയെന്ന് യുഎഇ

uae
  •  24 days ago
No Image

ഷാഫി പറമ്പിലിനും പാറക്കൽ അബ്ദുള്ളയ്ക്കും നേരെ ഭീഷണി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  24 days ago
No Image

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യതി നിയന്ത്രണം ഒഴിവാക്കി കെഎസ്ഇബി

Kerala
  •  24 days ago
No Image

'പരീക്ഷാ നടത്തിപ്പുകാര്‍ക്ക് രണ്ടാം അവസരം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ട് ലഭിച്ചില്ല?': നീറ്റ്‌യുജി പുനഃപരീക്ഷയെ ചൊല്ലി പുതിയ വിവാദം

National
  •  24 days ago
No Image

ലക്നൗവില്‍ കോച്ചിങ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 14 ആയി

Kerala
  •  24 days ago