നഴ്സുമാര്‍ക്ക് കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
കൊച്ചി: റോട്ടറി സ്മാര്‍ട്ട് സിറ്റിയും ആസ്റ്റര്‍ മെഡിസിറ്റിയും ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനും ചേര്‍ന്ന് 25 നഴ്സുമാര്‍ക്ക് കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 75000 രൂപ നിരക്കിലാണ് ശസ്ത്രക്രിയ ചെയ്തു നല്‍കുക.
'എ ഹാന്‍ഡ് ടു വോക്ക് ' എന്നാണ് പദ്ധതിക്ക് പേരുനല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നവരോ വിരമിച്ചവരോ ആയ നേഴ്സുമാരെയും അവരുടെ അടുത്ത ബന്ധുക്കളെയും ശസ്ത്രക്രിയയ്ക്കായി പരിഗണിക്കും. ശസ്ത്രക്രിയയ്ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാംപ് ഇന്ന് റോട്ടറി ബാലഭവനില്‍ നടക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെയാണ് ക്യാംപ്. പ്രസിഡന്റ് അനൂപ് മേനോന്, ചെയര്മാന് ടോമി സക്കറിയ, സര്ജന് ഇന്‍ ചാര്‍ജ് ഡോ. ബിജു ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."