
ഇറാന് വിപ്ലവ ഗാര്‍ഡിനെ ഭീകര സംഘടനയായി മുദ്രകുത്താന്‍ യു.എസ് ഒരുങ്ങുന്നു
വാഷിങ്ടണ്‍: ഇറാന്റെ വിപ്ലവഗാര്‍ഡിനെ ഭീകരസംഘടനയായി മുദ്രകുത്താന്‍ യു.എസ് ഒരുങ്ങുന്നതായി റിപോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപോര്‍ട്ട് അമേരിക്ക മറ്റൊരു രാജ്യത്തെ സൈന്യത്തെ ഭീകര സംഘടനയായി മുദ്രകുത്താന്‍ ശ്രമിക്കുന്നത് ആദ്യമായാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഈ നീക്കം യു.എസുമായി അത്ര സുഖത്തിലല്ലാത്ത വിദേശ രാജ്യങ്ങള്‍ അമേരിക്കന്‍ സൈന്യത്തെയും രഹസ്യാന്വേഷണവിഭാഗത്തെയും ഇതേ രീതിയില്‍ കാണാനിടയാക്കുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്കുന്നു. ഇക്കാര്യം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് മിക്കവാറും നാളെ തന്നെ പ്രഖ്യാപിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തുന്നു.
അതേസമയം പെന്റഗണ്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റും ഔദ്യോഗികമായി ഇത് സ്ഥിതീകരിച്ചിട്ടില്ല. ഇറാന് സൈന്യത്തിന് കോടിക്കണക്കിനു ഡോളറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുകയാണ് യു.എസ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കരുതുന്നു. അമേരിക്ക ഇറാന് സൈന്യത്തെ ഭീകരവാദ സംഘടനയായി മുദ്രകുത്തുകയാണെങ്കില്‍ ലോകത്തെങ്ങുമുള്ള യു.എസ് പട്ടാളത്തെ ഐ.എസ് മാതൃകയിലുള്ള ഭീകരരായേ റവല്യൂഷനറി ഗാര്‍ഡ് പരിഗണിക്കൂവെന്ന് അതിന്റെ കമാന്‍ഡര്‍ മുഹമ്മദ് അലി ജാഫരി 2017ല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
1,25,000 അംഗബലമുള്ള ഇറാന് റവല്യൂഷനറി ഗാര്‍ഡിന് നാവിക-വ്യോമ സേനയുള്‍പ്പെടെ ശക്തമായ ടീമുണ്ട്. ഇസ്രായേലിനെയും മധ്യേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെയും ലക്ഷ്യമിടുന്ന 2,000 കി.മീ ദൂരപരിധിയുള്ള മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടെന്ന് റവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന് തടവുകാരെ ഇസ്റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി
International
• 14 days ago
ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• 15 days ago
ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
National
• 15 days ago
ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ
Kerala
• 15 days ago
കറന്റ് അഫയേഴ്സ്-26-02-2025
PSC/UPSC
• 15 days ago
പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും
uae
• 15 days ago
എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു
Kerala
• 15 days ago
എമിറേറ്റ്സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍
uae
• 15 days ago
പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം
National
• 15 days ago
ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി
International
• 15 days ago
മാര്‍ച്ചില്‍ യുഎഇ പെട്രോള്‍, ഡീസല്‍ വില കുറയുമോ?
uae
• 15 days ago
മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Kerala
• 15 days ago
കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം
Kuwait
• 15 days ago
മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്
Kerala
• 15 days ago
മാവോയിസ്റ്റ് തിരച്ചിലിനിടെ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്ക്
Kerala
• 15 days ago
അപകടം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്
Kerala
• 15 days ago
റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചു മണിക്കൂറാക്കി ഖത്തര്‍, 30% പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം
latest
• 15 days ago
ഇല്ലാത്ത റണ്ണിനോടി പുറത്തായി കരുണ്‍, പട നയിച്ച ഡാനിഷ് ഇനിയും ബാക്കി; ആദ്യ ദിനം തന്നെ 250 കടന്ന് വിദര്‍ഭ
Cricket
• 15 days ago
പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു
uae
• 15 days ago
സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട
Kerala
• 15 days ago
രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു
Abroad-education
• 15 days ago