HOME
DETAILS

28 വര്‍ഷം തരിശായി കിടന്നിരുന്ന പാടത്ത് കൃഷിയിറക്കാന്‍ തീരുമാനം

  
backup
July 10, 2018 | 7:09 PM

28-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b0


പെരുമ്പിലാവ് : നമ്പരപടവ് വലിയ കോള്‍ ആനകുണ്ട് പാടശേഖരത്തിലെ 28 വര്‍ഷം തരിശായി കിടന്നിരുന്ന കോള്‍നിലങ്ങളില്‍ കൃഷി ഇറക്കുവാന്‍ പാടശേഖരത്തിലെ കൃഷിക്കാരുടേയും ജനപ്രതിനിധികളുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനമായി.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന ഭൂമിയില്‍ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാരിന്റേയും ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കര്‍ഷകര്‍.
നൂറ് ഏക്കറിനു താഴെയുള്ള പാടശേഖരത്തിന് സ്വന്തമായി മോട്ടോര്‍ ഉണ്ടെങ്കിലും അതു പ്രവര്‍ത്തനക്ഷമമല്ല. കൃഷി യോഗ്യമാക്കുന്നതിനും മറ്റ് അനുബന്ധ പ്രര്‍ത്തനങ്ങള്‍ക്കായി പാടശേഖര സമിതിക്ക് പുതിയ ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു.
പണിയാതെ കിടക്കുന്ന സ്ഥലത്ത് നിന്ന് കറുത്ത വെള്ളം ഊറി വന്നു തൊട്ടടുത്ത് താമസിക്കുന്ന വീടുകളിലെ കുടിവെള്ള കിണറുകള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗ ശൂന്യമായിരുന്നു.
സാമൂഹിക ദ്രോഹികള്‍ തരിശായി കിടക്കുന്ന ഈ പാടശേഖരങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പതിവാക്കിയിരിക്കുകയാണ്.
ഈ മേഖലയില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന രണ്ടു പ്രധാന പാടശേഖരങ്ങളില്‍ ഒന്നാണ് നമ്പരപടവ്. മറ്റൊന്ന് വാവേക്കര്‍ പാടശേഖരമാണ്.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന നമ്പര പടവില്‍ കൃഷി ഇറക്കുന്നതിനു ആവശ്യമായ ഇടപെടലും സഹായവും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ വ്യക്തമാക്കി. പടവ് സെക്രട്ടറി സി.സി രവി അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ വിജയഗോപി , കൃഷി അസിസ്റ്റന്റ് പി.വി ജിനി, ബാബുരാജ്, ഷെല്ലി ഡിക്രൂസ്, എം.വി പ്രേമന്‍ , പി.ഐ ഡേവീസ് , പി.യു ജോയ്, എം.കെ വിജയന്‍, സി.പി കുമാരന്‍, പരമേശ്വരന്‍ നമ്പൂതിരി , സി.വി പ്രസാദ്, കുഞ്ഞുമോള്‍ ജെയിംസ്, ഷാജന്‍, അഭയന്‍ യോഗത്തില്‍ സംസാരിച്ചു.
പടവ് സമിതികളുടെ ഭാരവാഹികളായി പി.ഐ ഡേവീഡ് (പ്രസിഡന്റ്), സി.സി രവി (സെക്രട്ടറി) ഉള്‍പ്പെടെയുള്ള പതിമൂന്നംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  6 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  6 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  6 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  6 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  6 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  6 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  6 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  6 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  6 days ago