ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മണ്ണിലൂടെ പ്രതാപന്റെ പര്യടനം
തൃശൂര്‍: സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളുറങ്ങുന്ന ആവിണിശ്ശേരിയുടെ മണ്ണിനെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ പര്യടനം. മഹാത്മാഗാന്ധിയുടെ പാദ സ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ മണ്ണില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കാണാനും സ്വീകരിക്കാനും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത് നൂറുക്കണക്കിന് പേരായിരുന്നു. ചേര്‍പ്പ് ബ്ലോക്കിലെ നാല് മണ്ഡലങ്ങളിലൂടെയായിരുന്നു നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയുള്ള പര്യടനം.
രാവിലെ എട്ടിന് പാലക്കല്‍ മാര്‍ക്കറ്റിന് സമീപം പ്രചാരണ പരിപാടികള്‍ തുടങ്ങി. വാളും പരിചയും നല്‍കിയാണ് നാട്ടുകാര്‍ സ്ഥാനാര്‍ഥിയെ എതിരേറ്റത്.
തുടര്‍ന്ന് ബോട്ടുജെട്ടി, ഏഴ് കമ്പനി പരിസരം, ആനക്കല്ല്, ആറാം കല്ല്, പെരിഞ്ചേരി, പൂച്ചുന്നിപ്പാടം, ഊരകം സെന്റര്‍ എട്ടുമുന സെന്റര്‍, തായം കുളങ്ങര,പടിഞ്ഞാറെ പരുമ്പുള്ളിശ്ശേരി എന്നിവിടങ്ങളില്‍ ഉച്ച വരെ പര്യടനം നടത്തി. ഖാദി പ്രസ്ഥാനവുമായി ചേര്‍ന്ന് ഉച്ചക്ക് ശേഷം ആന പ്രേമി കോഡിനേഷന്‍ കമ്മിറ്റിയുടെ സായാഹ്ന ധര്‍ണയിലും പങ്കെടുത്തു. വീണ്ടും ചൊവ്വൂരില്‍ നിന്നും ആരംഭിച്ച പര്യടനം 22 കേന്ദ്രങ്ങളില്‍ സ്വീകരണ ശേഷം കോടന്നൂര്‍ സെന്ററില്‍ രാത്രിയോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."