മഴക്കാല ശുചീകരണത്തെ ചൊല്ലി തര്‍ക്കം
കണ്ണൂര്‍: കോര്‍പറേഷന് ലഭിക്കേണ്ട മഴക്കാല പൂര്‍വശുചിത്വ ഫണ്ട് ലഭിക്കാത്തതില്‍ യോഗത്തില്‍ ബഹളം. വാര്‍ഡുകളിലേക്ക് അനുവദിച്ച 25000 രൂപ ശുചിത്വഫണ്ട് കൃത്യമായി ലഭിക്കാത്തതാണ് ബഹളത്തിന് കാരണമായത്.
ശുചീകരണം നടത്തിയ കൗണ്‍സിലര്‍മാരില്‍ പണം സ്വന്തം കൈയില്‍ നിന്ന് പണം പോയതിന്റെ വിഷമമായിരുന്നു യോഗത്തില്‍. എന്നാല്‍ പണം അനുവദിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചതോടെ തര്‍ക്കം തീര്‍ന്നു. പണം ലഭിച്ചില്ലെങ്കില്‍ കോര്‍പറേഷന്റെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
എന്നാല്‍ കോര്‍പറേഷന്‍ വാര്‍ഡുകള്‍ക്കായി നീക്കിവെച്ച അയ്യായിരം രൂപയും ശുചിത്വമിഷന്റെ പതിനായിരം രൂപയും അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.
എന്‍.എച്ച്.എമ്മിന്റെ പതിനായിരം രൂപ അക്കൗണ്ടിന്റെ പ്രശ്‌ന കാരണമാണ് ലഭിക്കാത്തത്. ജൂണ്‍ 22ന് അഞ്ചരലക്ഷം രൂപ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും സെക്രട്ടറി രാധാകൃഷ്ണന്‍ പറഞ്ഞു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 88 ലക്ഷം രൂപയാണ് ഡി.പി.സി അംഗീകാരം ലഭിച്ചത്. ഇതിന്റെ ഒന്നാംഘട്ടമായി 28ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. ഇതിന്റെ 25ശതമാനം ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതു പ്രകാരം വെള്ളക്കെട്ട്, റോഡിനിരുവശത്തുമുള്ള കാട് നീക്കല്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനം അതത് വാര്‍ഡുകളില്‍ നടത്തണമെന്ന് മേയര്‍ നിര്‍ദേശിച്ചു. ചര്‍ച്ചയില്‍ വെള്ളോറ രാജന്‍, എന്‍. ബാലകൃഷ്ണന്‍, ടി. രവീന്ദ്രന്‍, സി. സമീര്‍, എറമുളളാന്‍, സുമ ബാലകൃഷ്ണന്‍, പി. ഇന്ദിര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."