വിംബിള്‍ഡന്‍: ദ്യോകോവിച്ച് സെമിയില്‍ ഫെഡറര്‍ പുറത്ത്
ലണ്ടന്‍: വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നവോക് ദ്യോകോവിച്ച് ജപ്പാന്റെ കി നിഷികോരിയെ പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍ 6-3, 3-6, 6-2, 6-2. അതേസമയം, കഴിഞ്ഞ തവണത്തെ ചാംപ്യനായ റോജര്‍ ഫെഡറര്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്‍ഡേഴ്സനോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. 6-2, 7(7)-6(5), 5-7, 4-6, 11-13 എന്നീ സെറ്റുകള്‍ക്കായിരുന്നു ആന്‍ഡേഴ്സന്റെ ജയം. നാലു മണിക്കൂറിലധികം നീണ്ടു നിന്ന അഞ്ച് ത്രില്ലര്‍ സെറ്റിലായിരുന്നു ജയം.
പുരുഷ വിഭാഗം ഡബിള്‍സില്‍ സിന്ഡ്സ്റ്റെഡ്,ഹാസി സഖ്യത്തെ പരാജയപ്പെടുത്തി ഇംഗ്ലോട്ട്, കുഗോല് സഖ്യം സെമിയില്‍ പ്രവേശിച്ചു. അമേരിക്കന്‍ താരങ്ങളായ സോക്ക്, ബ്രയാന്‍ സഖ്യം ശരണ്‍, സിറ്റാക്ക് സഖ്യത്തെയും പരാജയപ്പെടുത്തി സെമി ഫൈനലിലെത്തിയിട്ടുണ്ട്. മക്ലാന്‍, സ്റ്റെഫ് സഖ്യത്തെ പരാജയപ്പെടുത്തി സാലിസ്ബറി നില്‍സണ്‍ സഖ്യവും സെമിയില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."