പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധസംഗമം
വടകര: കേരള ജനതക്കും ഇടതുപക്ഷത്തിനും മാനക്കേടായി മാറിയ മന്ത്രി എം.എം മണിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഇത്തരം വ്യക്തികളെ സംരക്ഷിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞിക്കണ്ണന്.
കുറ്റ്യാടിയില്‍ പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.കെ സീതി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ അമീര്‍ സമരപ്രഖ്യാപനം വിശദീകരിച്ചു. വി.എം ചന്ദ്രന്, ബാബു കരിപ്പാല, അഡ്വ. പ്രമോദ് കക്കട്ടില്‍, കല്ലറ കുഞ്ഞമ്മദ്, മഠത്തില്‍ ശ്രീധരന്, തെക്കേക്കര മുഹമ്മലി, ചെരണ്ടത്തൂര്‍ ശ്രീധരന്, കോവുമ്മല്‍ അമ്മദ്, ശ്രീജേഷ് ഊരത്ത്, മരക്കട്ടേരി ദാമോദരന്‍, ജമാല്‍ മൊകേരി, എസ്.ജെ സജീവ് കുമാര്‍, സി.സി സൂപ്പി, അസീസ്, നജീബ് തിക്കോടി, ബാവറ്റ അലി, സി.കെ രാമചന്ദ്രന്, പി.പി ആലിക്കുട്ടി, കെ.പി അബ്ദുള്‍ മജീദ്, കൊള്ളി കുഞ്ഞമ്മദ്, വി.കെ കുഞ്ഞിമൂസ സംസാരിച്ചു. എന്‍.പി ജമാല്‍ സ്വാഗതവും ഷൈജു ചള്ളിയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."