HOME
DETAILS
MAL
പകര്‍പ്പവകാശ ലംഘനം; ട്രംപ് ഷെയര്‍ ചെയ്ത വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു
backup
July 19 2020 | 08:07 AM
വാഷിങ്ടണ്‍: പകര്‍പ്പവകാശ ലംഘന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഷെയര്‍ ചെയ്ത വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കാമ്പയിന് രീതിയില്‍ തയ്യാറാക്കിയ വീഡിയോയില്‍ അനുമതിയില്ലാതെ സംഗീതം ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സംഗീത വീഡിയോ ട്രംപ് ഷെയര്‍ ചെയ്തത്. ലിങ്കിന് പാര്‍ക്ക് എന്ന സംഗീത ഗ്രൂപ്പിന്റെ ഇന്‍ ദ എന്‍ഡ് എന്ന ഭാഗം ഇതില്‍ ഉപയോഗിച്ചിരുന്നു. ഇതിന് അനുമതി വാങ്ങിയിരുന്നില്ല എന്നാണ് പരാതി.
ട്രംപിനെതിരെ പരസ്യമായി ഗ്രൂപ്പ് രംഗത്തെത്തി. ട്രംപിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും സംഗീതം ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും നടപടിക്കെതിരെ പ്രതികരിക്കുമെന്നും ലിങ്കിന് പാര്‍ക്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ വീഡിയോ നീക്കം ചെയ്തതിനെ കുറിച്ച് വൈറ്റ ഹൗസ് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."