ഇറാന്‍ കപ്പലിന് നേരെ അമേരിക്കയുടെ മിസൈല്‍ ആക്രമണം; മേഖല വീണ്ടും സംഘര്‍ഷഭരിതമാകുമെന്നു സൂചന
റിയാദ്: മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയുള്ള ഇറാന്റെ നീക്കങ്ങള്‍ സമാധാനശ്രമങ്ങള്‍ക്ക് വിഘാതമാകുമെന്നു സൂചന. അയല്‍ രാജ്യങ്ങളെയും അമേരിക്കയെയും കൂടുതല്‍ പ്രകോപിതരാക്കിയുള്ള ഇറാന്റെ നീക്കങ്ങളാണ് ഇവിടെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. ഇറാന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു ബുധനാഴ്ച്ച ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കപ്പലിന് നേരെ മുന്നറിയിപ്പ് മിസൈല്‍ അയച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മേഖലയില്‍ നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കയുടെ യു.എസ്.എസ് മഹന്‍ യുദ്ധക്കപ്പലിനു സമീപം ഭീഷണിയായി ഇറാന്‍ കപ്പല്‍ വന്നതാണ് പ്രകോപനത്തിന് കാരണം. ഏകദേശം 1000 മീറ്ററോളം സമീപത്തെത്തി കപ്പലിനോട് ദൂരെ പോകാന്‍ റേഡിയോ വഴി ആവശ്യപ്പെട്ടെങ്കിലും ഭീഷണിയായി നില കൊണ്ടതിനെ തുടര്‍ന്നാണ് സമീപത്തേക്ക് മുന്നറിയിപ്പ് മിസൈല്‍ അയച്ചതെന്ന് ബഹ്‌റൈന്‍ ആസ്ഥാനമായുള്ള നാവികസേന യൂണിറ്റ് വക്താവ് ലഫ്റ്റനല്‍ മാക് കെന്നഗി വ്യക്തമാക്കി. തുടര്‍ന്ന് ഇറാന്‍ പ്രദേശം വിട്ടു പോകുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇറാന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം യു.എ.ഇ സൈന്യവും ഇറാനും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കെ ഇറാന്‍ ബോട്ട് ഇടിച്ചു യു.എ.ഇ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണ, വാതക കപ്പലുകള്‍ സഞ്ചരിക്കുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ സാന്നിധ്യം ഏറെ അപകടകരമാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സമീപ രാജ്യങ്ങളായ സഊദിയും ബഹ്‌റൈനുമടക്കം ഇറാന്‍ നടപടിയെ ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് സഹായകരമായാണ് അമേരിക്ക ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."