വധശിക്ഷയ്ക്കെതിരെ കുല്ഭൂഷണ് ജാദവിന്റെ മാതാവ് പാക് കോടതിയില്‍ അപ്പീല്‍ നല്കി
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെതിരായ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാവ് പാക് കോടതിയില്‍ അപ്പീല്‍ നല്കി. ചാരപ്പണി നടത്തി, ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പാക് സൈനിക കോടതി കുല്ഭൂഷണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് മാതാവ് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
അതേസമയം, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യം പാകിസ്താന് വീണ്ടും നിരാകരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാലെ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയെ കണ്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. നിയമപ്രകാരം അദ്ദേഹത്തെ കാണാനാവില്ലെന്നാണ് പ്രതികരിച്ചത്.
നിയമപ്രകാരം ജാദവിന്റെ വധശിക്ഷാ വിധി മുന്നോട്ടുപോകുമെന്നും അപ്പീല്‍ വന്നാല്‍ അതിന്റെ വിധിക്കു വേണ്ടി സൈനിക കോടതി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുല്ഭൂഷണ് വധശിക്ഷ നല്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് നേരത്തെ പാക് സൈന്യം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."