മദ്യശാലകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധികള്‍ ദുരൂഹം: വി.എം. സുധീരന്‍
തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ ഹൈക്കോടതി വിധികള്‍ ദുരൂഹതയുണര്‍ത്തുന്നവയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
കരമന-കളിയിക്കാവിള ദേശീയപാതയെ ജില്ലാ പാതയായി തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാതവികസന ആക്ഷന്‍ കൗണ്‍സില്‍ മുഖ്യരക്ഷാധികാരി കൂടിയായ പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധികളും സുപ്രീം കോടതി വിധിയുടെ അന്ത:സത്തക്കെതിരാണ്. ദേശീയ സംസ്ഥാന പാതകളുടെ പേരുമാറ്റി മദ്യവിപണനത്തിന് സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചെന്നൈ ഹൈക്കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.സാങ്കേതികത്വം പറഞ്ഞൊഴിയാതെ അടിയന്തിര പ്രാധാന്യം നല്‍കി കരമന - കളിയിക്കാവിള പതാവികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് യോഗത്തില്‍ പ്രസംഗിച്ച സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ: എ.എസ്. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, രക്ഷാധികാരി ആര്‍.എസ്. ശശികുമാര്‍, ജനറല്‍ സെക്രട്ടറി, എസ്.കെ. ജയകുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, പാച്ചല്ലൂര്‍ അബ്ദുള്‍ സലാം മൗലവി, സനില്‍ കുളത്തിങ്കല്‍, മലയിന്‍കീഴ് വേണുഗോപാല്‍, ഡോ. സി.വി. ജയകുമാര്‍, മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്. ലളിത്, എന്‍.ആര്‍.സി. നായര്‍, എ.എം. ഹസ്സന്‍, എം. രവീന്ദ്രന്‍, നേമം ജബ്ബാര്‍, അഡ്വ: അനിരുദ്ധന്‍ നായര്‍, വി.എസ്. ജയറാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."