രാഹുല്‍ ഗാന്ധി 17ന് ജില്ലയില്‍; വേദിക്കുള്ള സ്ഥലങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി 17ന് വീണ്ടും ജില്ലയിലെത്തും. 16ന് സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ വിവിധ സ്ഥലങ്ങളിലെ പ്രചരണ റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുത്തതിന് ശേഷമാണ് വയനാട്ടിലെത്തുക. സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബത്തേരിയിലായിരിക്കും ആദ്യ പരിപാടി. ഇതിന്റെ ഭാഗമായി ബത്തേരിയില്‍ പൊതുയോഗം നടത്താന്‍ പറ്റിയ സ്ഥലങ്ങളില്‍ എ.ഐ.സി.സി നിരീക്ഷകനും കെ.പി.സി.സി, ജില്ലാ യു.ഡി.എഫ് നേതൃത്വവും സന്ദര്‍ശിച്ചു. ഡബ്ല്യു.എം.ഒ ഗ്രൗണ്ട്, ഗാന്ധി ജങ്ഷനു സമീപം ബൈപ്പാസ് കടന്നുപോകുന്ന സ്ഥലം, ചുള്ളിയോട റോഡില്‍ ചക്കാലക്കലിനു എതിര്‍വശത്തെ മൈതാനം എന്നീ സ്ഥലങ്ങളാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്. ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കുമെന്നും ഏത് സ്ഥലമാണ് അനുയോജ്യമെന്ന് പിന്നീട് നിശ്ചയിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. അതേ സമയം ബത്തേരിയില്‍ റോഡ് ഷോ ഉണ്ടാവില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."