HOME
DETAILS

നിരീക്ഷണ സമിതിയെ നിയോഗിച്ച് അമിത്ഷാ

  
backup
April 12 2019 | 18:04 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf

 


കൊച്ചി: വിഭാഗീയത മുറുകിയ പത്തനംതിട്ട ജില്ലയിലെ നേതൃത്വത്തെ ഒതുക്കാന്‍ ഏഴംഗ നിരീക്ഷണ സമിതിയെ നിയമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. അമിത്ഷായുടെ ഓഫിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സമിതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമിച്ചത്. സംസ്ഥാനത്തെ അഭിമാന മണ്ഡലമായി ബി.ജെ.പി കരുതുന്ന പത്തനംതിട്ടയില്‍ എന്തു വിലകൊടുത്തും ജയിക്കാനുള്ള നീക്കങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന തരത്തില്‍ വിഭാഗീയത മറനീക്കിയ സാഹചര്യത്തിലാണ് അമിത്ഷായുടെ ഇടപെടല്‍.

 


കെ. സുരേന്ദ്രനു ജയിക്കാനുള്ള എല്ലാ സാധ്യതകളും മണ്ഡലത്തില്‍ ഉണ്ടെന്ന വിലയിരുത്തലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. എന്നാല്‍ ഇത് അട്ടിമറിക്കുന്ന തരത്തിലാണ് കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും തമ്മിലുള്ള പോര് തുടരുന്നത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃഷ്ണദാസ് പക്ഷം നിസഹകരണം കാണിച്ചെന്നും പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ സമിതിയെ നിയമിക്കാന്‍ അമിത്ഷാ നിര്‍ദേശം നല്‍കിയത്.


മാധ്യമപ്രവര്‍ത്തകര്‍ കൂടി അടങ്ങിയ ഏഴംഗ സമിതിയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അണുവിട വിടാതെ നിരീക്ഷിക്കുന്നത്. ഇവര്‍ ദൈനംദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അമിത്ഷായുടെ ഓഫിസിനു റിപ്പോര്‍ട്ട് നല്‍കും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് അമിത്ഷായുടെ നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ള പ്രധാന നേതാക്കളെല്ലാം സമിതിയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നത്. അതിനാല്‍ത്തന്നെ വിഭാഗീയതയുടെ രൂക്ഷത നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് അണികള്‍ ആശ്വസിക്കുന്നു.


പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് ഭൂരിപക്ഷം. മുരളീധര പക്ഷക്കാരനായ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി വരുന്നെന്ന് അറിഞ്ഞതു മുതല്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണത്രെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. അതിന്റെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായേക്കാമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആര്‍.എസ്.എസ് ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പ് ചുമതലയുള്ള എം.എസ് കുമാറിനെ മാറ്റി നിര്‍ത്തി ബി.ജെ.പി സഹ സംഘടനാ സെക്രട്ടറി സുഭാഷിന് ചുമതല കൊടുക്കുകയും ചെയ്തു. ഇതും പ്രതീക്ഷിച്ചപോലെ ഫലപ്രദമാകാതെ വന്നതിനെ തുടര്‍ന്നാണ് അമിത്ഷാ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.


കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനു വിരുദ്ധമായ ഫലമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന് ഏക കാരണം വിഭാഗീയതയാകുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുറപ്പാണ്. അതേസമയം, നിരീക്ഷണ സമിതിക്കു പിന്നില്‍ വി. മുരളീധരന്‍ എം.പിയാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 months ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 months ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 months ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 months ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 months ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 months ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 months ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 months ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 months ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 months ago