HOME
DETAILS

വെടിവയ്പ് കേസ്: അറസ്റ്റിലായ പ്രതികളുമായി ബ്യൂട്ടി പാര്‍ലറില്‍ തെളിവെടുപ്പ്

  
backup
April 12 2019 | 21:04 PM

%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

 

ക്വട്ടേഷന്‍ നല്‍കിയത് 50 ലക്ഷത്തിന്
പിന്നില്‍ രവി പൂജാരയുടെ കൂട്ടാളി


കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അറസ്റ്റിലായ പ്രതികളെ ക്രൈബ്രാഞ്ച് സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കോമ്പാറ വെളുക്കോടന്‍ വീട്ടില്‍ ബിലാല്‍ (25), എറണാകുളം കൊച്ചുകടവന്ത്ര പുത്തന്‍ചിറ വീട്ടില്‍ വിപിന്‍ വര്‍ഗീസ് (30) എന്നിവരെയാണ് പനമ്പള്ളി നഗറിലുള്ള നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള നെയ്ല്‍ ആര്‍ട്ടിസ്ട്രി ബ്യൂട്ടിപാര്‍ലറിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ബ്യൂട്ടി പാര്‍ലറില്‍ ബൈക്കിലെത്തിയതും വെടി ഉതിര്‍ത്തതുമൊക്കെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചു.
അതേസമയം 50 ലക്ഷം രൂപയ്ക്കാണ് തങ്ങള്‍ ക്വട്ടേഷന്‍ സ്വീകരിച്ചതെന്നും 45,000 രൂപ മാത്രമാണ് ലഭിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി.

അധോലോക കുറ്റവാളി രവി പൂജാരയുടെ സംഘാംഗമായ കാസര്‍കോട് സ്വദേശിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍തന്നെയാണ് തോക്കും ബൈക്കും സംഘടിപ്പിച്ച് എറണാകുളത്ത് എത്തിച്ചുനല്‍കിയതും. കളമശേരി മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ ചിലവന്നൂര്‍ ബണ്ട് റോഡ് വഴിയെത്തിയാണ് വെടിവയ്പ് നടത്തിയത്. പിന്നീട് ഇതേവഴി തന്നെ മടങ്ങിയശേഷം കളമശേരിയില്‍ നേവിയുടെ ആയുധ ഡിപ്പോയ്ക്കു സമീപം കാടിനകത്ത് 'അമേരിക്ക' എന്ന പേരിലറിയപ്പെടുന്ന ഒളിത്താവളത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ അന്വേഷണം മുറുകിയപ്പോള്‍ പ്രതികള്‍ പിന്നീട് കാസര്‍കോടെത്തി ഒളിവില്‍ കഴിയുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ജോസി ചെറിയാന്‍, ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെടിവയ്ക്കാനുപയോഗിച്ച റിവോള്‍വറും ഒരു ഹെല്‍മറ്റും ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്.


പ്രതികള്‍ക്കു സഞ്ചരിക്കാന്‍ വാഹനമെത്തിച്ചു നല്‍കിയ എറണാകുളം കലൂര്‍ സ്വദേശി അല്‍ത്താഫ് ഖാന്‍ ഇന്നലെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തില്‍പെട്ടയാളാണ് പിടിയിലായ ബിലാല്‍. നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി 25 കോടി തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. രവി പൂജാര ലീനയില്‍ നിന്നും 25കോടി ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുക നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. ബിലാലിന്റെയും വിപിന്റെയും പേരില്‍ നിരവധി കേസുകളുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു ബ്യൂട്ടി പാര്‍ലറില്‍ ബൈക്കില്‍ വന്ന് ഇരുവരും വെടിയുതിര്‍ത്തത്. പകല്‍ രണ്ടരയ്ക്ക് എത്തി രണ്ടുറൗണ്ട് വെടിയുതിര്‍ത്തശേഷം സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്‌ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്

National
  •  6 days ago
No Image

നിയമവിരുദ്ധമായി കുടിയിറക്കി; മുട്ടന്‍ പണി കിട്ടിയത് വീട്ടുടമസ്ഥന്, വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്

uae
  •  6 days ago
No Image

'ഇസ്‌റാഈല്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരെ കൂടി ഒന്ന് നേരില്‍ കാണൂ'  ഇസ്‌റാഈല്‍ ബന്ദികളെ നേരില്‍ കണ്ടെന്ന വാദമുന്നയിച്ച ട്രംപിനോട് ഹമാസ് 

International
  •  6 days ago
No Image

വഴിയില്‍ കേടാകുന്ന ബസുകള്‍ നന്നാക്കാന്‍ ഇനി കെ.എസ്.ആര്‍.ടി.സിയുടെ റാപ്പിഡ് ടീം

Kerala
  •  6 days ago
No Image

പി.ആർ.എസ് വായ്പ പണം സർക്കാർ അടച്ചില്ല, വീണ്ടും വായ്പ എടുക്കാനാകാതെ നെൽകർഷകർ

Kerala
  •  6 days ago
No Image

ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍ 

Kerala
  •  6 days ago
No Image

വിഴിഞ്ഞത്തേക്ക് ലോകത്തെ വലിയ മദർഷിപ്പുകൾ; മൂന്നുമാസത്തിനകം എത്തുന്നത് 23 കൂറ്റൻ കപ്പലുകൾ

Kerala
  •  6 days ago
No Image

സംഘടന രണ്ടായി, സ്വർണ വിലയിലും പിളർപ്പ് - രണ്ടുവില ഈടാക്കുന്നതിനെതിരേ പരാതി

Kerala
  •  6 days ago
No Image

സലൂണില്‍ പോയി മുടിവെട്ടി, മൊബൈലില്‍ പുതിയ സിം,കയ്യില്‍ ധാരാളം പണമെന്നും സൂചന; താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഏറ്റുവാങ്ങാന്‍ കേരള പൊലിസ് മുംബൈക്ക്

Kerala
  •  6 days ago
No Image

UAE Weather Updates: ഇന്ന് മഴയില്ല, യുഎഇയില്‍ ഈയാഴ്ച താപനില ഉയരും

uae
  •  6 days ago